കൊവിഡ് പ്രതിരോധത്തിന് ഇന്ത്യന്‍ നിര്‍മിത വാക്‌സിന്‍; ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും

കൊവിഡ് പ്രതിരോധത്തിന് ഇന്ത്യന്‍ നിര്‍മിത വാക്‌സിന്‍; ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും

കൊവിഡ് പ്രതിരോധത്തിനുള്ള ഇന്ത്യന്‍ നിര്‍മിത വാക്‌സിന്‍ വിതരണത്തിനെത്തിക്കാനുള്ള നടപടികള്‍ ഐസിഎംആര്‍ ഊര്‍ജിതമാക്കി. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന മരുന്ന് കമ്പനിയുമായി ഐസിഎംആര്‍ ധാരണയിലെത്തി.

എല്ലാ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കും ശേഷം ഓഗസ്റ്റ് 15ാേടെ വാക്‌സിന്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണെന്ന് ഇവര്‍ പറയുന്നു. പരീക്ഷണങ്ങളുടെ ഫലത്തിനെ ആശ്രയിച്ചാകും വാക്‌സിന്റെ വിജയം. തദ്ദേശീയമായി രാജ്യത്ത് ആദ്യമായി നിര്‍മിച്ച വാക്‌സിനാണ് ഭാരത് ബയോടെക് വികസിപ്പിക്കുന്നത്. കേന്ദ്രം ഇതിനെ നിരന്തരം വിലയിരുത്തുന്നുണ്ട്.

വാക്‌സിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങള്‍ക്ക് ഐസിഎംആര്‍ അനുമതി നല്‍കിയിരുന്നു. ജൂലൈ ഏഴിന് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങും. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ വാക്‌സിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തും.

Share this story