ആരെയും നേരിടാന്‍ നമ്മള്‍ സുസജ്ജം; ലഡാക്കില്‍ സൈനികരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ആരെയും നേരിടാന്‍ നമ്മള്‍ സുസജ്ജം; ലഡാക്കില്‍ സൈനികരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ലഡാക്കിലെ മലനിരകളേക്കാള്‍ ഉയരത്തിലാണ് നമ്മുടെ സൈനികരുടെ ധീരതയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഡാക്ക് സന്ദര്‍ശനത്തില്‍ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യന്‍ സൈനികരുടെ ത്യാഗവും ധൈര്യവും വിലമതിക്കാനാകാത്തത് ആണെന്നും അദ്ദേഹം പറഞ്ഞു

സൈന്യത്തിന്റെ ധൈര്യമാണ് രാജ്യത്തിന്റെ ശക്തി. രാജ്യം മുഴുവന്‍ സൈനികരില്‍ വിശ്വസിക്കുന്നു. ആരെയും നേരിടാന്‍ ഇന്ത്യ സുസജ്ജമാണ്. നിങ്ങള്‍ കാണിച്ച ധീരത ഇന്ത്യയുടെ ശക്തിയെന്താണെന്ന് ലോകത്തിന് മുന്നില്‍ കാണിക്കുന്നു. ഗാല്‍വനില്‍ വൃരമൃത്യു വരിച്ചവരെ കുറിച്ച് രാജ്യമൊന്നാകെ സംസാരിക്കുന്നു. വീരമൃത്യു വരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു.

നിങ്ങളുടെ വീര്യമെന്താണെന്ന് ശത്രുക്കള്‍ കണ്ടു. ദുര്‍ബലരായവര്‍ക്ക് ഒരിക്കലും സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കാനാകില്ല. ധീരതയും ത്യാഗവുമാണ് സമാധാനം കാത്തുസൂക്ഷിക്കാന്‍ വേണ്ടത്. ഓടക്കുഴലൂതുന്ന കൃഷ്ണനെയും സുദര്‍ശന ചക്രമേന്തിയ കൃഷ്ണനെയും ഒരേ സമയം ആരാധിക്കുന്നവരാണ് നമ്മളെന്നും മോദി പറഞ്ഞു.

Share this story