പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കില്‍; മുന്‍കൂട്ടി പ്രഖ്യാപിക്കാതെയുള്ള സന്ദര്‍ശനം

പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കില്‍; മുന്‍കൂട്ടി പ്രഖ്യാപിക്കാതെയുള്ള സന്ദര്‍ശനം

പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലെത്തി. മുന്‍കൂട്ടി അറിയിക്കാതെ അപ്രതീക്ഷിതമായാണ് മോദി ലഡാക്ക് തലസ്ഥാനമായ ലേയില്‍ എത്തിയത്. ജൂണ്‍ 15ന് അതിര്‍ത്തിയില്‍ ചൈനീസ് സൈനികരുമായി നടന്ന സംഘര്‍ഷത്തിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം

സൈനികരുമായി നരേന്ദ്രമോദി സംവദിക്കുകയാണ്. സൈനികരുടെ മനോവീര്യം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പ്രധാനമന്ത്രി ലഡാക്കിലെത്തിയതെന്ന് കരസേന പറയുന്നു. ചീഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത്, കരസേനാ മേധാവി എം എം നരവണെ എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

അതേസമയം സംഘര്‍ഷത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സൈനികരെ പ്രധാനമന്ത്രി സന്ദര്‍ശിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ലഡാക്കില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ വരുന്നതേയുള്ളു

Share this story