പൊലീസ് വെളിപ്പെടുത്തൽ; കാണാതായ പെൺകുട്ടികൾ നിത്യാനന്ദയ്ക്ക് ഒപ്പം

പൊലീസ് വെളിപ്പെടുത്തൽ; കാണാതായ പെൺകുട്ടികൾ നിത്യാനന്ദയ്ക്ക് ഒപ്പം

സ്വന്തമായി രാജ്യം സ്ഥാപിച്ച സ്വാമി നിത്യാനന്ദയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. നിത്യാനന്ദയുടെ ആശ്രമത്തിലുണ്ടായിരുന്ന കാണാതായ സഹോദരിമാരായ, രണ്ട് പെൺകുട്ടികളും നിത്യാനന്ദയ്ക്ക് ഒപ്പം കൈലാസം എന്ന് പേരിട്ട രാജ്യത്തുണ്ടെന്നും ഗുജറാത്ത് പൊലീസ് പറയുന്നു. തന്റെ രണ്ട് പെൺമക്കളെയും കാണാനില്ലെന്നും തട്ടിക്കൊണ്ട് പോയെന്നും ആരോപിച്ച് കുട്ടികളുടെ പിതാവ് പൊലീസിൽ കേസ് നൽകിയിരുന്നു. 2019ൽ നവംബറിൽ ഹേബിയസ് കോർപസ് ഹർജിയും ഫയൽ ചെയ്തിരുന്നു. നിത്യാനന്ദയ്‌ക്കൊപ്പം കൈലാസത്തിലുള്ള പെൺകുട്ടികൾ ഇന്ത്യൻ- കരീബിയൻ സംഗീതമായ ചട്ണി മ്യൂസിക്കിലും പ്രാവീണ്യം നേടിയതായാണ് വിവരം. മൂത്ത പെൺകുട്ടിക്ക് കൈലാസത്തിലെ ഭരണത്തിലടക്കം അധികാരമുണ്ടെന്നുമാണ് റിപ്പോർട്ട്.

എന്നാൽ അച്ഛൻ നൽകിയ പരാതിക്ക് എതിരെ പെൺമക്കൾ രംഗത്തെത്തിയിരുന്നു. വിഡിയോയിലൂടെയാണ് അച്ഛനെതിരെ പെൺകുട്ടികൾ രംഗത്തെത്തിയത്. 2015 മുതൽ നിത്യാനന്ദയുടെ ആശ്രമത്തിലാണ് പെൺകുട്ടികൾ താമസിച്ചുകൊണ്ടിരുന്നത്. പിതാവിന്റെ പരാതിയും പെൺകുട്ടികൾ പറയുന്നതും തമ്മിൽ വളരെയധികം അന്തരമുണ്ടെന്നും പൊലീസ്.

കരീബിയൻ ദ്വീപ് സമൂഹത്തിലെ ട്രിനിഡാഡ് ആൻറ് ടൊബാഗോക്ക് അടുത്താണ് ആൾദൈവത്തിന്റെ പുതിയ കൈലാസ രാജ്യം.

Share this story