മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ ശിക്ഷ ആശുപത്രിയില്‍ സന്നദ്ധസേവനം; ഗ്വാളിയോറില്‍ വ്യത്യസ്ത ശിക്ഷ

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ ശിക്ഷ ആശുപത്രിയില്‍ സന്നദ്ധസേവനം; ഗ്വാളിയോറില്‍ വ്യത്യസ്ത ശിക്ഷ

മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ക്കും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കും വ്യത്യസ്ത ശിക്ഷയുമായി ഗ്വാളിയോര്‍ ജില്ലാ ഭരണകൂടം. ഇത്തരക്കാര്‍ ശിക്ഷയായി ആശുപത്രികളില്‍ സന്നദ്ധ സേവനം നടത്തണം.

പിഴ ശിക്ഷക്ക് പുറമെ ആശുപത്രി, കൊവിഡ് സെന്റര്‍, പോലീസ് ചെക്ക് പോസ്റ്റ് എന്നിവിടങ്ങളില്‍ മൂന്ന് ദിവസത്തെ സന്നദ്ധ സേവനമാണ് ഇവര്‍ക്ക് നല്‍കുന്ന ശിക്ഷ ഇതുസംബന്ധിച്ച ഉത്തരവ് ജില്ലാ ഭരണകൂടം പുറത്തിറക്കി.

ഇന്‍ഡോര്‍, ഭോപ്പാല്‍ എന്നിവിടങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരെ ജില്ലാ അതിര്‍ത്തിയില്‍ പരിശോധനക്ക് വിധേയമാക്കണമെന്നും കലക്ടര്‍ കൗശലേന്ദ്ര വിക്രം ഉത്തരവിട്ടിട്ടുണ്ട്.

Share this story