മുംബൈയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മുംബൈ മലാഡ് വെസ്റ്റ് ബാഫ് ഹീരാനഗറില്‍ താമസിക്കുന്ന വാസുദേവനാണ് മരിച്ചത്. 72 വയസ്സായിരുന്നു
കൊല്ലം കടക്കല്‍ സ്വദേശിയാണ് ഇയാള്‍. കഴിഞ്ഞ ദിവസമാണ് വാസുദേവന്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മുംബൈയില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 35 ആയി. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 6555 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 151 പേര് മരിക്കുകയും ചെയ്തു.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
