ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു

ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു

ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് എയിംസ് ആശുപത്രിയുടെ നാലാം നിലയില്‍ നിന്ന് ചാടിയായിരുന്നു ആത്മഹത്യ. 37കാരനായ തരുണ്‍ സിസോദിയ ആണ് ആത്മഹത്യ ചെയ്തത്.

ഹിന്ദി പ്രാദേശിക പത്രമായ ദയ്‌നിക് ഭാസ്‌കറിലെ ജീവനക്കാരനായിരുന്നു. മുറിയില്‍ നിന്ന് പുറത്തേക്ക് ഓടിയ തരുണ്‍ നാലാം നിലയില്‍ നിന്ന് ചാടുകയായിരുന്നു. ഗുരുതര പരുക്കുകളോടെ ഇയാളെ ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷപ്പെടുത്താനായില്ല. അതേസമയം ജോലിയില്‍ നിന്നുള്ള പിരിച്ചുവിടല്‍ നോട്ടീസ് കിട്ടയതിന്റെ മനോവിഷമമാണ് ആത്മഹത്യക്ക് പിന്നിലെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു

Share this story