മാസ്‌കും സാമുഹിക അകലവുമില്ലാതെ വിവാഹ ഘോഷയാത്ര; വധൂവരന്‍മാരുടെ കുടുംബത്തിന് 50,000 രൂപ പിഴ

മാസ്‌കും സാമുഹിക അകലവുമില്ലാതെ വിവാഹ ഘോഷയാത്ര; വധൂവരന്‍മാരുടെ കുടുംബത്തിന് 50,000 രൂപ പിഴ

സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും വിവാഹ ഘോഷയാത്രയില്‍ ആളുകള്‍ പങ്കെടുത്തതിന് പിന്നാലെ നടപടിയുമായി പോലീസ്. ഒഡീഷയിലെ ഗഞ്ചം ജില്ലയിലാണ് സംഭവം.

കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെയായിരുന്നു വിവാഹ ചടങ്ങുകള്‍. അതിഥികളാരും മാസ്‌ക് ധരിച്ചിരുന്നില്ല. കൂടാതെ ആളുകള്‍ ഒന്നിച്ചുകൂടി വിവാഹ ഘോഷയാത്രയും നടന്നു. തുടര്‍ന്ന് വധൂവരന്‍മാരുടെ കുടുംബത്തിന് ആരോഗ്യവകുപ്പ് 5,0000 രൂപ പിഴ ചുമത്തി. കൂടാതെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

വിവാഹ ഘോഷയാത്ര നടത്തിയ കാര്‍ ഗതാഗത വകുപ്പ് പടിച്ചെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി.

Share this story