പിപിഇ കിറ്റ് ധരിച്ചെത്തി ജ്വല്ലറി കുത്തിത്തുറന്ന് മോഷണം; കൊവിഡ് കാലത്ത് കള്ളന്‍മാര്‍ക്കും ജാഗ്രത

പിപിഇ കിറ്റ് ധരിച്ചെത്തി ജ്വല്ലറി കുത്തിത്തുറന്ന് മോഷണം; കൊവിഡ് കാലത്ത് കള്ളന്‍മാര്‍ക്കും ജാഗ്രത

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചൊരു മോഷണം. കേള്‍ക്കുമ്പോള്‍ രസകരമായി തോന്നുമെങ്കിലും സംഭവം നടന്നതാണ്. മഹാരാഷ്ട്ര സത്താറ ജില്ലയിലാണ് പിപിഇ കിറ്റ് അടക്കം ധരിച്ച് കള്ളന്‍മാര്‍ മോഷണം നടത്തിയത്. പ്രദേശത്തെ ജ്വല്ലറിയില്‍ നിന്ന് 780 ഗ്രാം സ്വര്‍ണമാണ് ഇവര്‍ കവര്‍ന്നത്.

ലോക്ക് ഡൗണ്‍ കാരണം അടഞ്ഞുകിടന്നിരുന്ന ജ്വല്ലറി ചൊവ്വാഴ്ചയാണ് തുറന്നത്. അപ്പോഴാണ് മോഷണം നടന്ന കാര്യം മനസ്സിലായത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പിപിഇ കിറ്റ് ധരിച്ചെത്തിയ രണ്ട് പേരാണ് മോഷണത്തിന് പിന്നിലെന്ന് മനസ്സിലായത്.

മോഷ്ടാക്കള്‍ ഷെല്‍ഫുകളില്‍ നിന്ന് സ്വര്‍ണമെടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കെട്ടിടത്തിന്റെ ചുവര് തുരന്നാണ് ഇവര്‍ അകത്തുകയറിയത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Share this story