പിന്തുണക്ക് നന്ദി, സഹായം ഇനിയും വേണം; കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ പിന്തുണ തേടി ഉദ്ദവ് താക്കറെ

പിന്തുണക്ക് നന്ദി, സഹായം ഇനിയും വേണം; കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ പിന്തുണ തേടി ഉദ്ദവ് താക്കറെ

കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ പിന്തുണ തേടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ പ്രവര്‍ത്തന മികവിന് ഉദ്ദവ് താക്കറെ കത്തിലൂടെ നന്ദി അറിയിച്ചു. മെഡിക്കല്‍ കോളജ് ഡപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തിന്റെ പ്രവര്‍ത്തനത്തിനാണ് ഉദ്ദവ് താക്കറെ നന്ദി അറിയിച്ചിരിക്കുന്നത്.

നിലവിലെ സാഹചര്യം നേരിടാന്‍ മഹാരാഷ്ട്രയ്ക്ക് കേരളത്തിന്റെ സഹായം ആവശ്യമാണ്. ഇതിനായി കേരളത്തില്‍ നിന്നും കൂടുതല്‍ ആരോഗ്യവിദഗ്ധരുടെ സേവനം ആവശ്യമാണെന്ന് കത്തില്‍ ഉദ്ദവ് താക്കറെ ചൂണ്ടിക്കാട്ടുന്നു. പ്രളയസമയത്ത് മഹാരാഷ്ട്ര കേരളത്തിന് നല്‍കിയ സഹായവും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

മഹാരാഷ്ട്രയില്‍ 2.11 ലക്ഷം പേര്‍ക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ഏറ്റവും രൂക്ഷമായി കൊവിഡ് വ്യാപനം നടക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. 9026 പേരാണ് സംസ്ഥാനത്ത് ഇതിനോടകം മരിച്ചത്.

Share this story