കൊവിഡ് കേസുകള്‍ ഏഴര ലക്ഷത്തിലേക്ക്; രാജ്യത്ത് 24 മണിക്കൂറിനിടെ 22,752 പേര്‍ക്ക് കൂടി രോഗബാധ

കൊവിഡ് കേസുകള്‍ ഏഴര ലക്ഷത്തിലേക്ക്; രാജ്യത്ത് 24 മണിക്കൂറിനിടെ 22,752 പേര്‍ക്ക് കൂടി രോഗബാധ

ഇന്ത്യയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം അനുദിനം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,752 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 7,42,417 ആയി ഉയര്‍ന്നു. ഇതില്‍ 2,64,944 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്

4,56,831 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 482 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 20642 ആയി ഉയര്‍ന്നു. പരിശോധനകളുടെ എണ്ണവും രാജ്യത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്. 2.62 ലക്ഷത്തിലധികം സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു

മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 2.17 ലക്ഷം കടന്നു. 1.18 ലക്ഷം പേര്‍ രോഗമുക്തി നേടി. 9250 പേര്‍ സംസ്ഥാനത്ത് മാത്രം മരിച്ചു. 89,313 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്

രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ 1.18 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 71,116 പേര്‍ രോഗമുക്തി നേടി. 45,842 പേര്‍ ചികിത്സയില്‍ തുടരുന്നു. 1636 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 1,02,831 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 3165 പേര്‍ മരിച്ചു

Share this story