ബി.ജെ.പി നേതാവുൾപ്പെടെ മൂന്നുപേരെ ജമ്മുകാശ്മീരിൽ ഭീകരർ വെടിവച്ചു കൊന്നു

ബി.ജെ.പി നേതാവുൾപ്പെടെ മൂന്നുപേരെ ജമ്മുകാശ്മീരിൽ ഭീകരർ വെടിവച്ചു കൊന്നു

ബി.ജെ.പി നേതാവുൾപ്പെടെ മൂന്നുപേരെ ജമ്മുകാശ്മീരിൽ ഭീകരർ വെടിവച്ചുകൊന്നു

ജമ്മു കാശ്മീരിൽ യുവ ബി.ജെ.പി നേതാവിനെയും പിതാവിനെയും സഹോദരനെയും ഭീകരർ വെടിവച്ചു കൊന്നു.വടക്കൻ കാശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ ഇന്ന് രാത്രി ഒമ്പതുമണിയോടെയാണ് സംഭവം.

ബി.ജെ.പി ബന്ദിപോര ജില്ല അദ്ധ്യക്ഷൻ വാസിം ബാരി,​ സഹോദരൻ ഉമർ സുൽത്താൻ, പിതാവ് ബഷീർ അഹമ്മദ് ഷെയ്ക് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ കടയിലേക്ക് അതിക്രമിച്ചുകയറിയ ആയുധധാരികളായ സംഘം തുരുതുരെ വെടിയുതിർക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാസിം ബാരിയുടെ പിതാവും മുതിർന്ന ബി.ജെ.പി നേതാവായിരുന്നു.

Share this story