കൊടും കുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു; രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെച്ചതായി പോലീസ്

കൊടും കുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു; രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെച്ചതായി പോലീസ്

കൊടും കുറ്റവാളി വികാസ് ദുബെയെ പോലീസ് വെടിവെച്ചു കൊന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ദുബെയെ വെടിവെച്ചുവെന്നാണ് പോലീസ് പറയുന്നത്. ദുബെയുമായി കാണ്‍പൂരിലേക്ക് പോകുകയായിരുന്ന പോലീസ് വാഹനം അപകടത്തില്‍പ്പെടുകയും മറിഞ്ഞ വാഹനത്തില്‍ നിന്ന് ദുബെ രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ വെടിവെച്ചതായി പോലീസ് പറയുന്നു

കാണ്‍പൂരില്‍ എട്ട് പോലീസുകാരെ വെടിവെച്ചു കൊന്ന കുറ്റവാളിയാണ് ദുബെ. മധ്യപ്രദേശിലെ ഉജ്ജയിനില്‍ വെച്ചാണ് ഇന്നലെ ഇയാളെ പിടികൂടിയത്. ഇയാളുടെ രണ്ട് അനുയായികളെ പോലീസ് ഇന്നലെ തന്നെ വെടിവെച്ചു കൊന്നിരുന്നു.

പോലീസിന്റെ വാദം എത്രത്തോളം ശരിയാണെന്ന് ഉറപ്പില്ല. നിരവധി തവണ വെടിശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറയുന്നുണ്ട്. കഴിഞ്ഞാഴ്ചയാണ് ദുബെയെ പിടികൂടാനെത്തിയ എട്ട് പോലീസുകാരെ ഇയാളും സംഘവും ചേര്‍ന്ന് കൊലപ്പെടുത്തിയത്.

Share this story