കൊവിഡ് വ്യാപനം: ഉത്തര്‍പ്രദേശില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍

കൊവിഡ് വ്യാപനം: ഉത്തര്‍പ്രദേശില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍

കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ വീണ്ടും സംസ്ഥാന വ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തേക്കാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി 10 മണി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണി വരെയാണ് ലോക്ക് ഡൗണ്‍

അവശ്യ സര്‍വീസുകളെ ലോക്ക് ഡൗണില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. അതേസമയം സര്‍ക്കാര്‍ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും റസ്റ്റോറന്റുകളുമെല്ലാം അടച്ചിടും. പൊതുഗതാഗതവും നിരോധിച്ചിട്ടുണ്ട്. സംസ്ഥാനത്തേക്ക് എത്തുന്ന ട്രെയിനുകള്‍ക്ക് മാത്രമാണ് അനുമതി.

ഹൈവേ ഉള്‍പ്പെടെയുള്ള റോഡ് നിര്‍മാണങ്ങള്‍ക്ക് തുടരാം. ഗ്രാമീണ മേഖലയില്‍ ഫാക്ടറികള്‍ക്കും പ്രവര്‍ത്തിക്കാം. 30,000 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും കുറവ് കൊവിഡ് പരിശോധന നടത്തിയ സംസ്ഥാനം കൂടിയാണ് ഉത്തര്‍പ്രദേശ്‌

Share this story