ഇന്ത്യാ-ചൈന അതിർത്തിയിൽ ആദ്യ ഘട്ട സൈനിക പിന്മാറ്റം പൂർത്തിയായെന്ന് വിദേശ കാര്യ മന്ത്രാലയം

ഇന്ത്യാ-ചൈന അതിർത്തിയിൽ ആദ്യ ഘട്ട സൈനിക പിന്മാറ്റം പൂർത്തിയായെന്ന് വിദേശ കാര്യ മന്ത്രാലയം

അതിർത്തിയിൽ ഇന്ത്യാ-ചൈന ആദ്യ ഘട്ട സൈനിക പിന്മാറ്റം പൂർത്തിയായെന്ന് വിദേശകാര്യ മന്ത്രാലയം. കിഴക്കൻ ലഡാക്കിൽ നിന്ന് ചൈനീസ് സൈന്യം ഫിംഗർ ഫൈവിലേക്ക് പിന്മാറി. രണ്ടാം ഘട്ട പിന്മാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ അടുത്ത ആഴ്ചയെന്ന് വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.

അതിർത്തിയിലെ സ്ഥിതിഗതികളെക്കുറിച്ച് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അധികൃതർ പറഞ്ഞു. ഗാൽവൻ താഴ്‌വരക്ക് മേലുള്ള അവകാശവാദം അംഗീകരിക്കാൻ സാധിക്കില്ല. പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

ഹോട്ട് സ്പ്രിംഗ്‌സ്, ഗോഗ്രാ മേഖലയിൽ നിന്ന് ചൈന പൂർണമായും പിന്മാറിയെന്നാണ് വിവരം. ആദ്യ ഘട്ടത്തിൽ ഒന്ന് മുതൽ ഒന്നര കിലോമീറ്റർ വരെ പിന്മാറാൻ ആയിരുന്നു ധാരണ ആയിരുന്നത്.

Share this story