ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; സമീപത്തിരുന്ന് കരഞ്ഞ് പിഞ്ചുകുഞ്ഞ്

ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; സമീപത്തിരുന്ന് കരഞ്ഞ് പിഞ്ചുകുഞ്ഞ്

വാടകവീട്ടില്‍ ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ ഹൊഷിയാര്‍പുര്‍ മേഖലയിലാണ് ബിഹാര്‍ സ്വദേശികളായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ചയാണ് സഭവം.

വീടിനകത്ത് നിന്ന് ഒരു കുട്ടിയുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് സമീപവാസികള്‍ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ട് മാസം പ്രായമുള്ള കുട്ടി മൃതദേഹങ്ങൾക്ക് സമീപത്തിരുന്ന് കരയുന്നുണ്ടായിരുന്നു.

Read Also അമിതാഭ് ബച്ചന് കൊവിഡ്-19 സ്ഥിരീകരിച്ചു; മുംബൈ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  https://metrojournalonline.com/national/2020/07/11/covid-amitab-batchchan.html

സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ആത്മഹത്യക്കുറിപ്പൊന്നും കണ്ടെത്താനായിട്ടില്ല.ജൂലൈയിലാണ് ഇവര്‍ വീട് വാടകയ്ക്ക് എടുത്തു താമസം ആരംഭിച്ചത്. ദമ്പതിമാരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Share this story