കശ്മീരില്‍ കനത്ത ജാഗ്രത; പുല്‍വാമ ആക്രമണത്തിന് സമാനമായ ഭീകരാക്രണത്തിന് പദ്ധതിയിട്ട് ലഷ്‌കര്‍ ഇ ത്വയ്ബ

കശ്മീരില്‍ കനത്ത ജാഗ്രത; പുല്‍വാമ ആക്രമണത്തിന് സമാനമായ ഭീകരാക്രണത്തിന് പദ്ധതിയിട്ട് ലഷ്‌കര്‍ ഇ ത്വയ്ബ

ജമ്മു കശ്മീരില്‍ പുല്‍വാമ ഭീകരാക്രമണത്തിന് സമാനമായ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരിക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

ശ്രീനഗര്‍ ബരാമുള്ള ദേശീയ പാതയില്‍ ഭീകരാക്രമണത്തിന് ലഷ്‌കര്‍ ഇ ത്വയ്ബ പദ്ധതിയിട്ടിരുന്നതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. പുല്‍വാമ ആക്രമണത്തിന് സമാനമായ രീതിയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തിനാണ് ഭീകരര്‍ പദ്ധതിയിട്ടിരുന്നതെന്നും ബരാമുള്ളയിലെ പത്താന്‍ പ്രദേശത്താണ് ആക്രമണം നടക്കുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

more tope news ചൈനയെ ആശങ്കപ്പെടുത്തുന്ന നേട്ടം സ്വന്തമാക്കി വ്യോമസേനാ താവളം; ലേയിൽ നിന്ന് രാത്രിക്കണ്ണുമായി ഇനി മിഗ് 29 ഉയരും  https://metrojournalonline.com/national/2020/07/11/mig-29.html

ഭീകരാക്രമണം നടത്താന്‍ വേണ്ട എല്ലാ ആസൂത്രണങ്ങളും റഹ്മാന്‍ ഭായ് എന്ന ഭീകരന്‍ നടത്തിയിട്ടുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആംബുലന്‍സിലായിരിക്കും ഭീകരരെ പ്രദേശത്തേക്ക് എത്തിക്കുകയെന്നും ഇന്റലിജന്‍സ് പറയുന്നു.

മുന്നറിയിപ്പ് ലഭിച്ച പശ്ചാത്തലത്തില്‍ പത്താന്‍, സോപ്പൂര്‍, ഹന്ദ്‌വാര എന്നീ പ്രദേശങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുയാണ്. വടക്കന്‍ കശ്മീരില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും പരിശോധനകള്‍ കര്‍ശനമാക്കണമെന്നുമാണ് സുരക്ഷാ സേനയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

Share this story