കൊവിഡ്; ബംഗളൂരുവില്‍ ഏഴുദിവസത്തെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍

കൊവിഡ്; ബംഗളൂരുവില്‍ ഏഴുദിവസത്തെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍

ബംഗളൂരു: കൊറോണ വ്യാപന പശ്ചാത്തലത്തില്‍ ബംഗളൂരുവില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.കര്‍ണ്ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ബംഗളൂരു അര്‍ബന്‍,ബംഗളൂരു റൂറല്‍ ജില്ലകളില്‍ ജൂലൈ 14 മുതല്‍ 23 വരെയാണ് ലോക്ക് ഡൗണ്‍. രാവിലെ എട്ട് മണിമുതല്‍ വൈകിട്ട് അഞ്ച് മണിവരെയാകും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുകയെന്ന് മുഖ്യമന്ത്രിയുടെ ഉത്തരവില്‍ പറയുന്നു.

ഇതുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തിങ്കളാഴ്ച സര്‍ക്കാര്‍ പ്രഖ്യാപിക്കും. പാല്‍, പച്ചക്കറി, പഴവര്‍ഗങ്ങള്‍,മരുന്ന്, പലചരക്ക്, എന്നിങ്ങനെയുള്ള അവശ്യസേവനങ്ങള്‍ക്ക് ലോക്ക് ഡൗണില്‍ ഇളവുണ്ടാകും.

Read Also സ്വപ്‌ന സുരേഷ് കസ്റ്റഡിയില്‍; പിടിയിലായത് കുടുംബത്തോടൊപ്പം ബംഗളൂരുവില്‍ വെച്ച്  https://metrojournalonline.com/kerala/2020/07/11/swapna-suresh-under-custody.html

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ബംഗളൂരുവിലാണ്. 16,862 പേര്‍ക്കാണ് ഇതുവരെ ബംഗളൂരൂവില്‍ കൊറോണ ബാധിച്ചത്. സംസ്ഥാനത്ത് ആകെ 36,216 ഗോഗികളാണുള്ളത്. കൊറോണ ബാധിച്ച് 613 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്.

Share this story