കൊവിഡ്; ഐശ്വര്യ റായിയുടെ പരിശോധന ഫലം നെഗറ്റീവ്

കൊവിഡ്; ഐശ്വര്യ റായിയുടെ പരിശോധന ഫലം നെഗറ്റീവ്

മുംബൈ: പ്രശസ്ത ബോളിവുഡ് ചലച്ചിത്ര താരം ഐശ്വര്യ റായിയുടെ കൊറോണ പരിശോധന ഫലം നെഗറ്റീവ്. ഭർത്താവും ചലച്ചിത്ര താരവുമായ അഭിഷേക് ബച്ചനും അഭിഷേകിന്റെ അച്ഛൻ അമിതാഭ് ബച്ചനും കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഐശ്വര്യയ്ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.

Read Also സ്വർണ്ണക്കടത്ത്; വിവാദ വനിതയുടെ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കും: മുഖ്യമന്ത്രി https://metrojournalonline.com/kerala/2020/07/12/controversial-woman-certificates-will-be-investigated-cm.html

അമിതാഭ് ബച്ചന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച വിവരം അമിതാഭ് ബച്ചന്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കൊറോണയുടെ പശ്ചാത്തലത്തില്‍ മറ്റ് കുടുംബാംഗങ്ങളുടെയും ജീവനക്കാരുടെയും സ്രവങ്ങള്‍ പരിശോധനക്കായി അയച്ചിരുന്നു.

Read Also ഇതാണ് കിഴക്കന്‍ ചൈന കടലിടുക്കില്‍ ഇന്ത്യയുമായി ചേര്‍ന്ന് ജപ്പാന്‍ തയ്യാറാക്കിയ ചതുഷ്‌കോണ സഖ്യം   https://metrojournalonline.com/national/2020/07/12/this-is-the-quadrangular.html

കഴിഞ്ഞ പത്ത് ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ എത്രയും വേഗം കൊറോണ പരിശോധനക്ക് വിധേയമാകണമെന്നും അമിതാഭ് ട്വിറ്ററിൽ കുറിച്ചു. അഭിഷേക് ബച്ചനും ട്വിറ്ററിലൂടെയാണ് രോഗം ബാധിച്ച കാര്യം അറിയിച്ചത്. നേരത്തെ, കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട ക്യാമ്പയിനുകളിൽ ഇരുവരും സജീവമായി പങ്കെടുത്തിരുന്നു.

Share this story