പ്രതിസന്ധിയില്‍ കോണ്‍ഗ്രസ്; മധ്യപ്രദേശില്‍ ഒരു എംഎല്‍എ കൂടി ബിജെപിയില്‍ ചേര്‍ന്നു

പ്രതിസന്ധിയില്‍ കോണ്‍ഗ്രസ്; മധ്യപ്രദേശില്‍ ഒരു എംഎല്‍എ കൂടി ബിജെപിയില്‍ ചേര്‍ന്നു

ഭോപ്പാല്‍ : മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. ബാഡ മലാഹ്ര മണ്ഡലത്തിലെ എംഎല്‍എയായ പ്രത്യുമ്‌ന സിംഗ് ലോധിയാണ് ബിജെപിയില്‍ ചേര്‍ന്നത്. വരും ദിവസങ്ങളില്‍ ലോധിയെ പിന്തുണക്കുന്ന എംഎല്‍എമാരും ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

24 നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുന്നത്. കോണ്‍ഗ്രസുമായുള്ള അസ്വാരസ്യത്തെ തുടര്‍ന്ന് ലോധി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായും ഉമാ ഭാരതിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയിലേക്കുള്ള ചുവടുമാറ്റം. പുതിയ മന്ത്രി സഭയില്‍ ലോധിയെ സര്‍ക്കാര്‍ ഉള്‍പ്പെടുത്തുമെന്നാണ് വിവരം.

Read Alo ‘ചേച്ചിക്ക്’ എല്ലാമറിയാമെന്ന് സരിത്; തിരുവല്ലത്തുള്ള വീട്ടില്‍ എന്‍ ഐ എയുടെ പരിശോധന https://metrojournalonline.com/kerala/2020/07/12/gold-smuggling-case-sarith-swapna.html

കഴിഞ്ഞ ശനിയാഴ്ചയാണ് സ്പീക്കര്‍ക്കു മുന്‍പാകെ ലോധി രാജി സമര്‍പ്പിച്ചത്. സ്പീക്കറുമായി ഇന്ന് നടത്തിയ കൂടിക്കാഴ്ചയില്‍ രാജിവെയ്ക്കുന്നതായി ലോധി ഒന്നു കൂടി അറിയിക്കുകയായിരുന്നു.

ലോധിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് ബാഡ മലാഗ്ര. ഈ സാഹചര്യത്തില്‍ ലോധി പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാഴ്ത്തിയിട്ടുണ്ട്

Share this story