സാത്താന്‍കുളം കസ്റ്റഡി കൊലപാതകം; കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു

സാത്താന്‍കുളം കസ്റ്റഡി കൊലപാതകം; കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു

സാത്താന്‍കുളം കസ്റ്റഡി കൊലപാതക കേസ് ഇനി സിബിഐ അന്വേഷിക്കും. കേസ് അന്വേഷണം സിബിസിഐഡിയില്‍ നിന്നും സിബിഐ ഔദ്യോഗികമായി ഏറ്റെടുത്തു. കേസ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ മദ്രാസ് കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സിബിഐ കേസ് ഏറ്റെടുത്തത്.

Read Also അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കൊറോണ സ്ഥിരീകരിച്ചു  https://metrojournalonline.com/national/2020/07/12/corona-confirmed-by-amitabh-bachchan-and-abhishek-bachchan.html

സിബിഐ എഡിഎസ്പി വിജയകുമാര്‍ ശുക്ലയ്ക്കാണ് അന്വേഷണ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം കൊല്ലപ്പെട്ട ജയരാജിന്റെയും ബെനിക്‌സിന്റെയും കുടുംബാംഗങ്ങളുടെ മൊഴി എടുത്തു. സാത്താന്‍കുളത്തെ വീട്ടില്‍ എത്തിയ അന്വേഷണ സംഘം ജയരാജിന്റെ ഭാര്യ സെല്‍വറാണിയെയും പെണ്‍മക്കളെയുമാണ് മൊഴിയെടുത്തത്

കഴിഞ്ഞ വ്യാഴാഴ്ചയാണ് സാത്താന്‍കുളം കസ്റ്റഡി കൊലപാതക കേസിന്റെ അന്വേഷണം സിബിഐക്ക് വിടാന്‍ മദ്രാസ് കോടതിയുടെ മധുര ബഞ്ച് ഉത്തരവിട്ടത്. സംഭവത്തില്‍ പ്രതികളായ 10 പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത സിബി സിഐഡി സംഘത്തെ കോടതി അഭിനന്ദിച്ചു. ജൂലൈ 28 ന് മുന്‍പായി സിബിഐ, സിബിഐഡി അന്വേഷണ സംഘങ്ങള്‍ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Share this story