രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ പ്രതികരണവുമായി കപില്‍ സിബല്‍

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ പ്രതികരണവുമായി കപില്‍ സിബല്‍

ന്യൂഡൽഹി: രാജസ്ഥാനിലും രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തതിന് പിന്നാലെ പാർട്ടിയെ ഓർത്ത് ദുഃഖിക്കുന്നുവെന്ന് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം നേതൃത്വം എപ്പോൾ ഉണരുമെന്ന ചോദ്യവും ഉന്നയിച്ചു. കുതിരകൾ ലായത്തിൽനിന്ന് പുറത്തുചാടിയതിന് ശേഷമേ നാം ഉണരുകയുള്ളോ എന്നു സിബൽ ട്വിറ്ററിലൂടെ ചോദിച്ചു.

https://twitter.com/KapilSibal/status/1282207458614632448?s=20

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി സംബന്ധിച്ച പ്രതികരണവുമായി ആദ്യം രംഗത്തെത്തുന്ന മുതിർന്ന നേതാവാണ് സിബൽ. മുതിർന്ന നേതാക്കളും പുതിയ തലമുറയിൽപ്പെട്ടവരും തമ്മിലുള്ള ഭിന്നതകൾക്കിടെ മധ്യപ്രദേശിലെ ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക് പോകുന്ന സാഹചര്യം അടുത്തിടെയാണ് ഉണ്ടായത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്തും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള ഭിന്നതമൂലം മധ്യപ്രദേശിൽ സംഭവിച്ചത് രാജസ്ഥാനിലും അവർത്തിക്കുമോ എന്ന ആശങ്കയിലാണ് നേതൃത്വം.

Read Also സന്ദീപ് നായരും സ്വപ്‌നയും റിമാന്‍ഡില്‍; നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും https://metrojournalonline.com/kerala/2020/07/12/swapna-sandeep-under-judicial-custody.html?fbclid=IwAR0b9FpXAhCA2YaU9n55knn6zqX9dvhnH_Hm_CJGmh0K6V9XKLN_OTwjwWI

തനിക്കൊപ്പമുള്ള എംഎൽഎമാരുമായി സച്ചിൻ പൈലറ്റ് ഡൽഹിയിൽ എത്തിയതിന് പിന്നാലെയാണ് കപിൽ സിബലിന്റെ പ്രതികരണം. കോവിഡ് മഹാമാരിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചേർന്ന് സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

Share this story