‘ഞങ്ങള്‍ കോണ്‍ഗ്രസുകാര്‍’; സച്ചിന്‍ പൈലറ്റ് ക്യാമ്പില്‍നിന്ന് മൂന്ന് എംഎല്‍എമാര്‍ ജയ്പുരിലെത്തി

‘ഞങ്ങള്‍ കോണ്‍ഗ്രസുകാര്‍’; സച്ചിന്‍ പൈലറ്റ് ക്യാമ്പില്‍നിന്ന് മൂന്ന് എംഎല്‍എമാര്‍ ജയ്പുരിലെത്തി

ന്യൂഡൽഹി: മുഖ്യമന്ത്രി അശോക് ഗെയ്ലോത്തിന് പിന്നിൽ ഉറച്ചുനിൽക്കുമെന്ന് രാജസ്ഥാൻ കോൺഗ്രസ്. ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് പാർട്ടിയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നതും കോൺഗ്രസ് നിഷേധിച്ചു. ഇതിനിടയിൽ സച്ചിൻ പൈലറ്റിനൊപ്പം ഡൽഹിക്ക്പോയ മൂന്ന് എംഎൽഎമാർ ജയ്പുരിൽ തിരിച്ചെത്തി.

ഡൽഹി സന്ദർശനം വ്യക്തപരമായിരുന്നുവെന്ന് ഇവരിൽ ഒരാളായ രോഹിത് ബോഹ്റ പറഞ്ഞതായി എൻഡി ടിവി റിപ്പോർട്ട് ചെയ്തു. അവിടെ വെച്ചാണ് മറ്റ് രണ്ട് എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയതെന്നും ബോഹ്റ പറഞ്ഞു. തങ്ങൾ കോൺഗ്രസുകാരാണെന്നും കോൺഗ്രസിനോട് കടപ്പെട്ടിരിക്കുന്നുവെന്നും എംഎൽഎമാരായ ഡാനിഷ് അബ്രറും ചേതൻ ദുഡിയും പറഞ്ഞു.

Read Also ‘ചേച്ചിക്ക്’ എല്ലാമറിയാമെന്ന് സരിത്; തിരുവല്ലത്തുള്ള വീട്ടില്‍ എന്‍ ഐ എയുടെ പരിശോധന https://metrojournalonline.com/kerala/2020/07/12/gold-smuggling-case-sarith-swapna.html

സച്ചിൻ പൈലറ്റിനൊപ്പം ഇന്നലെ ഡൽഹിക്ക് പോയ എംഎൽഎമാരിൽ മൂന്ന് പേർ ഇന്ന് ഉച്ചക്ക് ശേഷം ജയ്പുരിൽ തിരിച്ചെത്തുകയായിരുന്നു. പാർട്ടി നടത്തിയ പത്രസമ്മേളനത്തിലും ഇവർ പങ്കെടുത്തു. രാഷ്രീയ പ്രതിസന്ധികൾ മുറുകുന്നതിനിടയിൽ ഇവർ മറുകണ്ടം ചാടുകയായിരുന്നു.

രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ടാണ് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് എംഎൽഎമാർക്കൊപ്പം ഡൽഹിയിൽ എത്തിയത്. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന് കാണിച്ച് സമൻസ് അയച്ചതാണ് സച്ചിൻ പൈലറ്റിന്റെ പെട്ടന്നുള്ള നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.

Share this story