കൊടുംകുറ്റവാളി വികാസ് ദുബെക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥന് കൊവിഡ്

കൊടുംകുറ്റവാളി വികാസ് ദുബെക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥന് കൊവിഡ്

യുപി പോലീസ് വെടിവെച്ചു കൊന്ന കൊടുംകുറ്റവാളി വികാസ് ദുബെയെ മധ്യപ്രദേശില്‍ നിന്നും കൊണ്ടുവന്ന വാഹനത്തിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ഉജ്ജയിനില്‍ നിന്ന് വികാസിനെ പിടികൂടി കാണ്‍പൂരിലേക്ക് കൊണ്ടുവന്ന വാഹനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് രോഗബാധ

കാണ്‍പൂരിലേക്കുള്ള യാത്രാമധ്യേയാണ് വികാസ് ദുബെയെ പോലീസ് വെടിവെച്ചു കൊന്നത്. ഏറ്റുമുട്ടല്‍ കൊലയാണെന്നാണ് പോലീസ് അതിനെ സമര്‍ഥിക്കുന്നത്. ശനിയാഴ്ചയാണ് പോലീസുദ്യോഗസ്ഥന്റെ പരിശോധനാ ഫലം വന്നത്. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന നാല് ഉദ്യോഗസ്ഥരുടെ പരിശോധനാ ഫലം പക്ഷേ നെഗറ്റീവാണ്.

Share this story