ബംഗാളില്‍ എംഎല്‍എ തൂങ്ങിമരിച്ച നിലയില്‍; കൊലപാതകമെന്ന് ബിജെപി

ബംഗാളില്‍ എംഎല്‍എ തൂങ്ങിമരിച്ച നിലയില്‍; കൊലപാതകമെന്ന് ബിജെപി

ബംഗാളില്‍ ബിജെപി എംഎല്‍എയെ തൂങ്ങിമരിച്ച നിലയില്‍. ഹേംതാബാദ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ ദേബേന്ദ്രനാഥിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എംഎല്‍എയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് ബിജെപിയും കുടുംബവും ആരോപിച്ചു

മരണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ബന്ധമുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ മരണകാരണം പോസ്റ്റുമോര്‍ട്ടിന് ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് പോലീസ് അറിയിച്ചു.

നോര്‍ത്ത് ദിനാജ്പൂര്‍ ജില്ലയിലെ മാര്‍ക്കറ്റില്‍ ഇന്ന് രാവിലെയാണ് ദേബേന്ദ്രനാഥിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സിപിഎം ടിക്കറ്റിലാണ് ദേബേന്ദ്രനാഥ് നിയമസഭയില്‍ എത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയില്‍ ചേരുകയായിരുന്നു.

Share this story