മഹാരാഷ്ട്രയില്‍ 6,497 പേര്‍ക്കുകൂടി കോവിഡ്; തമിഴ്‌നാട്ടില്‍ മരണം 2,000 കടന്നു

മഹാരാഷ്ട്രയില്‍ 6,497 പേര്‍ക്കുകൂടി കോവിഡ്; തമിഴ്‌നാട്ടില്‍ മരണം 2,000 കടന്നു

മഹാരാഷ്ട്രയിൽ 6,497 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,60,924 ആയി വർധിച്ചു. ഇന്ന് മാത്രം 193 മരണം റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 10,482 ആയി.

നിലവിൽ സംസ്ഥാനത്ത് 1,05,637 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 1,44,507 പേർ രോഗമുക്തരായി. ഇന്ന് മാത്രം 4182 പേർക്ക് രോഗം ഭേദമായി. ഇതോടെ സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 55.38 ശതമാനമായി ഉയർന്നു. 13,42,792 സാംപിളുകളാണ് ഇതുവരെ പരിശോധിച്ചത്. നിലവിൽ 6,87,353 പേർ വീടുകളിലും 41,660 പേർ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും കഴിയുന്നുണ്ട്.

Read Also സംസ്ഥാനത്ത് കൊവിഡ് ഉയര്‍ത്തുന്ന ഭീഷണി ശക്തമാകുന്നു: മുഖ്യമന്ത്രി https://metrojournalonline.com/covid-19/2020/07/13/kovid-threatens-state-cm.html

തമിഴ്നാട്ടിൽ ഇന്ന് 4,328 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ആറ് പേർ കേരളത്തിൽ നിന്ന് റോഡ് മാർഗം തിരിച്ചെത്തിയവരാണ്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1.42 ലക്ഷം കടന്നു. ഇന്ന് 66 പേർ മരിച്ചതോടെ ആകെ കോവിഡ് മരണം 2.032 ആയി വർധിച്ചു.

92,567 പേർ തമിഴ്നാട്ടിൽ ഇതുവരെ രോഗമുക്തരായി. ഇതിൽ 3,035 പേർ ഇന്ന് മാത്രം രോഗമുക്തരായവരാണ്. നിലവിൽ 48,196 പേരാണ് ചികിത്സയിൽ തുടരുന്നത്. ഇതുവരെ സംസ്ഥാനത്ത് 16,54,008 സാംപിളുകൾ പരിശോധിച്ചു.

Share this story