സച്ചിന്‍ പൈലറ്റ് ബിജെപി ദേശീയ അധ്യക്ഷനെ കാണുമെന്ന് സൂചന; രാജസ്ഥാന്‍ പ്രതിസന്ധിക്ക് അയവില്ല

സച്ചിന്‍ പൈലറ്റ് ബിജെപി ദേശീയ അധ്യക്ഷനെ കാണുമെന്ന് സൂചന; രാജസ്ഥാന്‍ പ്രതിസന്ധിക്ക് അയവില്ല

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പാര്‍ട്ടി വിടാനൊരുങ്ങി നില്‍ക്കുന്ന ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ പാളുന്നു. സച്ചിന്‍ ഇന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപിയിലേക്ക് പോകില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം സച്ചിന്‍ പൈലറ്റ് പറഞ്ഞിരുന്നത്. എന്നാല്‍ ഇന്നലെ രാത്രി നടന്ന ചരടുവലികള്‍ നിര്‍ണായക നീക്കങ്ങള്‍ക്ക് രാജസ്ഥാനില്‍ തുടക്കമിടുമെന്നാണ് വിവരം. മുഖ്യമന്ത്രി സ്ഥാനം നല്‍കിയാല്‍ ബിജെപിയില്‍ ചേരാന്‍ സച്ചിന്‍ സന്നദ്ധത വ്യക്തമാക്കിയിട്ടുണ്ട്.

തനിക്കൊപ്പം 30 എംഎല്‍എമാരുണ്ടെന്നാണ് സച്ചിന്‍ പൈലറ്റ് അവകാശപ്പെടുന്നത്. അടുത്ത ബന്ധം സൂക്ഷിക്കുന്ന എംഎല്‍എമാരെ സച്ചിന്‍ ഹരിയാനയിലെ ഗുരുഗ്രാമില്‍ കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു. ഡല്‍ഹിയില്‍ അഹമ്മദ് പട്ടേലുമായും സച്ചിന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന അശോക് ഗെഹ്ലോട്ടിന്റെ പ്രസ്താവനയോടെയാണ് രാജസ്ഥാനില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. പിന്നാലെ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ എടിഎസും സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പും സച്ചിനോട് ആവശ്യപ്പെട്ടു. തന്നെ അപമാനിക്കാനുള്ള ശ്രമമാണിതെന്ന് സച്ചിന്‍ പറയുന്നു.

പ്രതിസന്ധികള്‍ക്കിടെ ഗെഹ്ലോട്ട് ഇന്ന് നിയമസഭാംഗങ്ങളുടെ യോഗം വിളിച്ചിട്ടുണ്ട്. തനിക്കൊപ്പമുള്ള എംഎല്‍എമാരുടെ ശക്തിപ്രകടനമാണ് ഇതുവഴി ഗെഹ്ലോട്ട് ലക്ഷ്യം വെക്കുന്നത്.

Share this story