കൊവിഡ് വ്യാപനം: ബീഹാറില്‍ ജൂലൈ 31 വരെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു

കൊവിഡ് വ്യാപനം: ബീഹാറില്‍ ജൂലൈ 31 വരെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ബീഹാറില്‍ ജൂലൈ 16 മുതല്‍ ജൂലൈ 31 വരെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. അവശ്യ സര്‍വീസുകള്‍ മാത്രമേ ഈ സമയത്ത് സംസ്ഥാനത്ത് അനുവദിക്കുകയുള്ളു. തിങ്കളാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം

സമൂഹവ്യാപന ഭീതി കൂടി കണക്കിലെടുത്താണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം 75 ബിജെപി നേതാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ നേതാക്കളെല്ലാം കഴിഞ്ഞ ദിവസം ഒത്തുകൂടിയിരുന്നു. ഇവിടെ നിന്നാണ് കൊവിഡ് വ്യാപിച്ചതെന്ന് കരുതുന്നു

പട്‌ന ബിജെപി ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ നേതാക്കളും പ്രവര്‍ത്തകരുമടക്കം 100 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ 75 എണ്ണവും പോസിറ്റീവാകുകയായിരുന്നു. മന്ത്രി ശൈലേഷ് കുമാറിനും തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു

സംസ്ഥാനത്ത് ഇതുവരെ 17,421 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 134 പേരാണ് ഇതിനോടകം മരിച്ചത്.

Share this story