ബലാത്സംഗ കേസ് പ്രതി ഫ്രാങ്കോ മുളയ്ക്കലിന് കൊവിഡ്; ജലന്ധറിലെ ആശുപത്രിയില്‍

ബലാത്സംഗ കേസ് പ്രതി ഫ്രാങ്കോ മുളയ്ക്കലിന് കൊവിഡ്; ജലന്ധറിലെ ആശുപത്രിയില്‍

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് കൊവിഡ് സ്ഥിരീകരിച്ചു. പഞ്ചാബിലെ അഭിഭാഷകനില്‍ നിന്ന് കൊവിഡ് സ്ഥിരീകരിച്ചുവെന്നാണ് ഇയാളുടെ അടുത്ത വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത് എത്രമാത്രം സത്യമാണെന്നതില്‍ വ്യക്തതയില്ല

തന്റെ അഭിഭാഷകന്‍ മന്‍ദീപ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചതായും അദ്ദേഹത്തിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ ക്വാറന്റൈനിലാണെന്നും കോടതിയില്‍ ഹാജരാകാത്തതിന്റെ കാരണമായി ഫ്രാങ്കോ അറിയിച്ചിരുന്നു. ഇത് തള്ളിയ കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. ഇതോടെയാണ് തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ബലാത്സംഗ കേസ് പ്രതി പറയുന്നത്.

കോടതിയില്‍ ഹാജാരാകാതിരിക്കാനുള്ള ഫ്രാങ്കോയുടെ മറ്റൊരു നുണയാകാം ഇതെന്ന് സംശയിക്കുന്നവരുമുണ്ട്. തുടര്‍ച്ചയായി ഇയാള്‍ കോടതിയില്‍ ഹാജരായിരുന്നില്ല. കേസ് അടുത്ത മാസം 13ന് വീണ്ടും പരിഗണിക്കും. ഫ്രാങ്കോയെ ജലന്ധറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share this story