സച്ചിനെ തിരികെ എത്തിക്കാന്‍ രാഹുല്‍ ഗാന്ധി നേരിട്ടിറങ്ങുന്നു; ഗെഹ്ലോട്ടിനോട് പരസ്യ പ്രസ്താവന നിര്‍ത്താന്‍ നിര്‍ദേശം

സച്ചിനെ തിരികെ എത്തിക്കാന്‍ രാഹുല്‍ ഗാന്ധി നേരിട്ടിറങ്ങുന്നു; ഗെഹ്ലോട്ടിനോട് പരസ്യ പ്രസ്താവന നിര്‍ത്താന്‍ നിര്‍ദേശം

രാജസ്ഥാനില്‍ ഇടഞ്ഞുനില്‍ക്കുന്ന സച്ചിന്‍ പൈലറ്റിനെ പാര്‍ട്ടിയിലേക്ക് തിരികെ എത്തിക്കാനായി രാഹുല്‍ ഗാന്ധി നേരിട്ടിറങ്ങുന്നു. സച്ചിന്‍ പൈലറ്റിനെ തിരികെ എത്തിക്കുന്നതിന്റെ ഭാഗമായി രാഹുല്‍ സന്ദേശമയച്ചായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു

പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയോ സോണിയ ഗാന്ധിയോ നേരിട്ട് ഇടപെടുന്നില്ലെന്നായിരുന്നു സച്ചിന്റെ പ്രധാന പരാതി. താനൊരിക്കലും ബിജെപിയിലേക്ക് പോകില്ലെന്നും ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്നുമായിരുന്നു രാവിലെ സച്ചിന്‍ പൈലറ്റ് പ്രതികരിച്ചത്. ഇതോടെയാണ് രാഹുല്‍ അനുനയ ശ്രമം ആരംഭിച്ചിരിക്കുന്നത്.

സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അദ്ദേഹത്തിനെതിരെ നിരന്തരം പ്രസ്താവനകള്‍ നടത്തുന്നതില്‍ ഹൈക്കമാന്‍ഡിനും അതൃപ്തിയുണ്ട്. ഇക്കാര്യം ഗെഹ്ലോട്ടിനെ അറിയിക്കുകയും ചെയ്തു. പരസ്യപ്രസ്താവനകള്‍ അവസാനിപ്പിക്കാന്‍ ഗെഹ്ലോട്ടിന് നേതൃത്വം നിര്‍ദേശം നല്‍കി.

Share this story