കുട്ടികള്‍ക്കൊപ്പം സെക്‌സ് പാര്‍ട്ടി; ഒളിവിലായിരുന്ന പത്ര മുതലാളി പ്യാരേ മിയാന്‍ കാശ്മീരില്‍ പിടിയില്‍

കുട്ടികള്‍ക്കൊപ്പം സെക്‌സ് പാര്‍ട്ടി; ഒളിവിലായിരുന്ന പത്ര മുതലാളി പ്യാരേ മിയാന്‍ കാശ്മീരില്‍ പിടിയില്‍

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും സെക്‌സ് പാര്‍ട്ടി നടത്തുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന പ്യാരേ മിയാന്‍ എന്ന പത്ര മുതലാളി അറസ്റ്റില്‍. ഭോപ്പാലിലെ ഒരു പ്രാദേശിക പത്രത്തിന്റെ ഉടമയാണ് ഇയാള്‍. കാശ്മീരിലെ ശ്രീനഗറില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. 78കാരനായ പ്യാരേ മിയാനെ പിടികൂടുന്നവര്‍ക്ക് മധ്യപ്രദേശ് പോലീസ് 30,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു

ഇയാളുടെ ഭോപ്പാലിലെ ഫ്‌ളാറ്റില്‍ നടത്തിയ റെയ്ഡില്‍ നിരവധി സെക്‌സ് ടോയ്‌സും ലക്ഷങ്ങളുടെ മദ്യവും കണ്ടെത്തി. അപ്പാര്‍ട്ട്‌മെന്റില്‍ പ്രത്യേക ഡാന്‍സ് ഫ്‌ളോറും സജ്ജീകരിച്ചിരുന്നു. നിരവധി ഉത്തേജക മരുന്നുകളും ആഡംബര കാറുകളും പോലീസ് പിടിച്ചെടുത്തു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഇയാള്‍ വിദേശ രാജ്യങ്ങളില്‍ കൊണ്ടുപോയിരുന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പ്യാരേ മിയാന്റെ മൂന്ന് കെട്ടിടങ്ങള്‍ കഴിഞ്ഞ ദിവസം പൊളിച്ചു നീക്കിയിരുന്നു. രാത്തിബാദ് മേഖലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മദ്യലഹരിയില്‍ കണ്ടെത്തിയതോടെയാണ് സെക്‌സ് റാക്കറ്റിന്റെ ചുരുളഴിഞ്ഞത്.

നിരവധി കുട്ടികളെ ഇയാള്‍ ഫ്‌ളാറ്റിലേക്ക് ക്ഷണിക്കുകയും മദ്യം നല്‍കിയ ശേഷം ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. ഫ്‌ളാറ്റില്‍ സെക്‌സ് പാര്‍ട്ടി നടത്തുന്നതും ഇയാളുടെ പതിവായിരുന്നുവെന്നാണ് അറിയുന്നത്.

Share this story