മലയാളികളടക്കം 84 നഴ്‌സുമാരെ പിരിച്ചുവിട്ടു; ഡല്‍ഹിയില്‍ നഴ്‌സുമാരുടെ അനിശ്ചിതകാല സമരം

മലയാളികളടക്കം 84 നഴ്‌സുമാരെ പിരിച്ചുവിട്ടു; ഡല്‍ഹിയില്‍ നഴ്‌സുമാരുടെ അനിശ്ചിതകാല സമരം

ഡല്‍ഹി മജീദിയ ആശുപത്രിയില്‍ നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തില്‍. മലയാളികള്‍ അടക്കം 84 നഴ്‌സുമാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചാണ് സമരം. രണ്ട് ദിവസമായി നഴ്‌സുമാര്‍ പ്രതിഷേധം നടത്തിയിട്ടും മാനേജ്‌മെന്റ് ചര്‍ച്ചക്ക് തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.

പിരിച്ചുവിട്ട നഴ്‌സുമാരില്‍ 20 പേര്‍ മലയാളികളാണ്. കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്‌സുമാര്‍ക്ക് അടിസ്ഥാന സൗകര്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തതിനാണ് പിരിച്ചുവിട്ടതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

Share this story