മധ്യപ്രദേശില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജിവെച്ചു

മധ്യപ്രദേശില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജിവെച്ചു

ഭോപ്പാൽ: മധ്യപ്രദേശിൽ ഒരു കോൺഗ്രസ് എംഎൽഎ കൂടി രാജിവെച്ചു. നെപനഗർ മണ്ഡലത്തിലെ എംഎൽഎ ആയ സുമിത്ര ദേവി കാസ്ദേക്കറാണ് എംഎൽഎ സ്ഥാനം രാവിവെച്ചത്.

ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു എംഎൽഎ പ്രദ്യുംസിങ് രാജിവെച്ച് ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണിത്. പ്രദ്യുംസിങിനെ കഴിഞ്ഞ ദിവസം ഫുഡ,സിവിൽ സപ്ലൈ കോർപ്പറേഷൻ ചെയർമാനാക്കി ശിവ്രാജ് സിങ് ചൗഹാൻ സർക്കാർ നിയമിക്കുകയും ചെയ്തു. അതേ സമയം സുമിത്ര ദേവി പാർട്ടി വിടുന്ന കാര്യം പ്രഖ്യാപിച്ചിട്ടില്ല.

Share this story