അയോധ്യ രാമക്ഷേത്ര നിര്‍മാണം അടുത്തമാസം; നരേന്ദ്ര മോദി പങ്കെടുത്തേക്കും, ഗ്രഹനില നോക്കി…

അയോധ്യ രാമക്ഷേത്ര നിര്‍മാണം അടുത്തമാസം; നരേന്ദ്ര മോദി പങ്കെടുത്തേക്കും, ഗ്രഹനില നോക്കി…

ദില്ലി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം അടുത്ത മാസം തുടങ്ങും. ആഗസ്റ്റ് മൂന്നോ അഞ്ചോ ആകും തിയ്യതി. തറക്കല്ലിടല്‍ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിട്ടുണ്ട്. മോദി പങ്കെടുക്കുമെന്നാണ് രാമജന്മ ഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ പ്രതീക്ഷ. ഗ്രഹനില പരിശോധിച്ച ശേഷമാകും മോദിയുടെ സന്ദര്‍ശനത്തില്‍ അന്തിമ തീരുമാനം എടുക്കുകയെന്ന് ട്രസ്റ്റ് പ്രസിഡന്റ് നൃത്യ ഗോപാല്‍ ദാസുമായി അടുപ്പമുള്ളവര്‍ പറഞ്ഞു.

ആഗസ്റ്റ് മൂന്ന്, അഞ്ച് എന്നീ തിയ്യതികളാണ് ക്ഷേത്ര നിര്‍മാണം തുടങ്ങാന്‍ അനിയോജ്യമായതത്രെ. അതുകൊണ്ട് ഈ രണ്ടിലേതെങ്കിലും തിയ്യതി തിരഞ്ഞെടുക്കാന്‍ പ്രധാനമന്ത്രിയോട് ട്രസ്റ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. തറക്കല്ലിടല്‍ കര്‍മത്തിനാണ് മോദിയെ ക്ഷണിക്കുന്നത്. അതിന് ശേഷം നിര്‍മാണം വേഗത്തില്‍ ആരംഭിക്കുമെന്നും മറ്റൊരു ട്രസ്റ്റ് ഉദ്യോഗസ്ഥന്‍ കാമേശ്വര്‍ ചൗപാല്‍ പറഞ്ഞു.

അയോധ്യ രാമക്ഷേത്ര നിര്‍മാണം അടുത്തമാസം; നരേന്ദ്ര മോദി പങ്കെടുത്തേക്കും, ഗ്രഹനില നോക്കി…

ഇന്ന് അയോധ്യയില്‍ ട്രസ്റ്റ് യോഗം നടന്നിരുന്നു. ക്ഷേത്ര നിര്‍മാണം എന്ന് തുടങ്ങാം എന്ന കാര്യമാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. തറക്കല്ലിടല്‍ കര്‍മത്തിന് മുമ്പ് മണ്ണ് പരിശോധന നടക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വളരെ ആഴത്തില്‍ നിന്നെടുക്കുന്ന മണ്ണാണ് പരിശോധനയ്ക്ക് വിധേയമാക്കുക. സോംപുര മാര്‍ബിള്‍സ് ആണ് നിര്‍മാണത്തിന് ആവശ്യമായ കല്ലുകള്‍ എത്തിക്കുക.

അയോധ്യ രാമക്ഷേത്ര നിര്‍മാണം അടുത്തമാസം; നരേന്ദ്ര മോദി പങ്കെടുത്തേക്കും, ഗ്രഹനില നോക്കി…

രാജ്യവ്യാപകമായ പിരിവ് നടത്തി പണം കണ്ടെത്താനാണ് തീരുമാനം. നാല് ലക്ഷം പ്രദേശങ്ങളിലെ 10 കോടി കുടുംബങ്ങളില്‍ നിന്ന് പണം പിരിക്കും. മണ്‍സൂണിന് ശേഷമായിരിക്കും ഫണ്ട് ശേഖരണം. മോദി എത്തുന്ന ദിവസമായിരിക്കും ഭൂമി പൂജ നടക്കുക. നേരത്തെ നടക്കേണ്ടതായിരുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നീണ്ടുപോയതെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറയുന്നു.

Share this story