പബ്ജിയില്‍ പുതിയ അപ്‌ഡേറ്റ്; ലൂട്ട് ട്രക്കും, പുതിയ സ്ഥലങ്ങളും, അടിമുടി മാറി സാന്‍ഹോക്ക്

പബ്ജിയില്‍ പുതിയ അപ്‌ഡേറ്റ്; ലൂട്ട് ട്രക്കും, പുതിയ സ്ഥലങ്ങളും, അടിമുടി മാറി സാന്‍ഹോക്ക്

പ്ലെയർ അൺനൗൺസ് ബാറ്റിൽ ഗ്രൗണ്ട്സ് പുതിയ സീസണിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ്. പുതുമകളുമായെത്തുന്ന സാൻഹോക്ക് മാപ്പ് ആണ് പുതിയ സീസണിന്റെ മുഖ്യസവിശേഷതകളിലൊന്ന്. പബ്ജി 8.1 അപ്ഡേറ്റ് പബ്ജിയുടെ ടെസ്റ്റ് സെർവറുകളിൽ എത്തിക്കഴിഞ്ഞു. ജൂലായ് 22 ന് ഇത് എല്ലാ ഉപയോക്താക്കൾക്കുമായി ലഭ്യമാക്കിത്തുടങ്ങും.

വലിയ മാറ്റങ്ങളാണ് സാൻഹോക്ക് മാപ്പിൽ കൊണ്ടുവന്നിരിക്കുന്നത്. പുതിയ സ്ഥലങ്ങൾ ഉൾപ്പെടുത്തുകയും നിലവിലുള്ള സ്ഥലങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. ഭൂഗർഭ അറകളും, കയർ പാലങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.

പബ്ജിയില്‍ പുതിയ അപ്‌ഡേറ്റ്; ലൂട്ട് ട്രക്കും, പുതിയ സ്ഥലങ്ങളും, അടിമുടി മാറി സാന്‍ഹോക്ക്

മോങ്നായ് ഫാം മേഖല മാറ്റി പുതിയ എയർഫീൽഡ് കൊണ്ടുവന്നു. മോങ്നായ് ഫാം കളിക്കാരെ ആകർഷിക്കുന്നില്ല എന്നതാണ് ഇത് ഒഴിവാക്കാൻ കാരണം. പുതിയ എയർഫീൽഡിൽ മോട്ടോർ ഗ്ലൈഡർഉണ്ടാവും.

റൂയിൻസ്, മൗണ്ടൻ, കേവ് പോലുള്ള സ്ഥലങ്ങളിലും ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. കേവിനുള്ളിൽ ഒരു ക്ഷേത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. പുഴകൾ കടക്കുന്നത് എളുപ്പമാക്കുന്നതിനായി കൂടുതൽ പാലങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

പബ്ജിയില്‍ പുതിയ അപ്‌ഡേറ്റ്; ലൂട്ട് ട്രക്കും, പുതിയ സ്ഥലങ്ങളും, അടിമുടി മാറി സാന്‍ഹോക്ക്

പോരാട്ടം രസകരമാക്കുന്നതിന് പുതിയ ലൂട്ട് ട്രക്ക് സാൻഹോക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ നഗരങ്ങളിലൂടെയും ഈ ലൂട്ട് ട്രക്ക് കടന്നുപോവും. തുടക്കത്തിൽ നാല് ട്രക്കുകൾ ഉണ്ടാവും. ഈ ട്രക്കുകളെ കളിക്കാർ ആക്രമിക്കണം. ആഘാതം ഏൽപ്പിക്കുന്നതിന് അനുസരിച്ച് ആയുധ സാമഗ്രികളും ഉപകരണങ്ങളും ശേഖരിക്കാനാവും. ലൂട്ട് ട്രക്ക് പൂർണണായും തകർക്കുന്നവർക്ക് ആയുധങ്ങളുടേയും അനുബന്ധ ഉപകരണങ്ങളുടേയും വൻ ശേഖരം തന്നെ ലഭിക്കും. എന്നാൽ ഈ ട്രക്കുകൾ പൂർണമായും തകർക്കുന്നത് അത്ര എളുപ്പമല്ല.

പേഴ്സണൽ കംപ്യൂട്ടറുകൾക്കും ഗെയിം കൺസോളുകൾക്കുമായുള്ള പബ്ജിയുടെ 8.1 അപ്ഡേറ്റിലാണ് ഈ പുതിയ സാൻഹോക്ക് മാപ്പ് ഉള്ളത്. മുകളിൽ പരാമർശിച്ചവ ഉൾപ്പെടെ നിരവധി ഫീച്ചറുകൾ പുതിയ അപ്ഡേറ്റിൽ ലഭിക്കും.

Share this story