രാജസ്ഥാന്‍ സര്‍ക്കാറിനെ മറിച്ചിടാന്‍ ബിജെപി 500 കോടി പിരിച്ചു; വെളിപ്പെടുത്തലുമായി സച്ചിന്‍ സാവന്ത്

രാജസ്ഥാന്‍ സര്‍ക്കാറിനെ മറിച്ചിടാന്‍ ബിജെപി 500 കോടി പിരിച്ചു; വെളിപ്പെടുത്തലുമായി സച്ചിന്‍ സാവന്ത്

ജയ്പൂര്‍: രാജസ്ഥാന്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം നേരിടുന്ന കോണ്‍ഗ്രസ് എംഎല്‍എ ഭന്‍വാര്‍ ലാല്‍ ശര്‍മ്മയെ കണ്ടെത്താനുള്ള സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് സംഘത്തിന്‍റെ ശ്രമം വിഫലമായിരിക്കുകയാണ്. വിമത എംഎല്‍എമാര്‍ തങ്ങുന്ന ഹരിയാനയിലെ മനേസറിലെ ഐടിസി ഹോട്ടലില്‍ രാജസ്ഥാന്‍ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് എത്തിയെങ്കിലും ഭന്‍വാര്‍ ലാല്‍ ശര്‍മ്മയെ കണ്ടെത്താന്‍ സാധിച്ചില്ല.
അന്വേഷണം സംഘത്തെ ഹോട്ടലില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഹരിയാന പൊലീസ് എതിര്‍ത്തിരുന്നെങ്കിലും പിന്നീട് അനുമതി നല്‍കുകയായിരുന്നു. അതിനിടെ സര്‍ക്കാറിനെ അട്ടിമറിക്കുന്നത് സംബന്ധിച്ച് നിര്‍ണ്ണായക വെളിപ്പെടുത്തലുകളും വെള്ളിയാഴ്ച പുറത്ത് വന്നിട്ടുണ്ട്.

രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ മഹാരാഷ്ട്രയില്‍ നിന്ന് ബിജെപി 500 കോടി പിരിച്ചെടുത്തുവെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് ജനറള്‍ സെക്രട്ടറിയും വക്താവുമായ സച്ചിന്‍ സാവന്താണ് ഇത്തരമൊരു ആരോപണവുമായി രംഗത്ത് എത്തിയത്.

രാജസ്ഥാനിലെ എംഎല്‍എമാരെ വിലക്കെടുക്കാന്‍ വേണ്ടി ബിജെപി മഹാരാഷ്ട്രയിലെ വ്യവസായികളില്‍ നിന്നും കെട്ടിടനിര്‍മ്മാതാക്കളില്‍ നിന്നും വലിയ തോതില്‍ പണപ്പിരിവ് നട്തതിയെന്നാണ് സാവാന്തിന്‍റെ ആരോപണം. രാജസ്ഥാന്‍ അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിളെ പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ആദായനികുതി വകുപ്പിനേയും സിബിഐ, ആദായ നികുതി ഏജന്‍സികളേയും കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുകയാണ്.

ഇതിനായി ബിജെപി വന്‍തോതില്‍ പണം ഒഴുക്കുകയാണ്. കര്‍ണാടകത്തില്‍ കുമാരസ്വമിയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാറിനെ അട്ടിമറിച്ചതിന് പിന്നിലും ഇത്തരം നീക്കങ്ങള്‍ക്ക് വ്യക്തമായ പങ്കുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള വിമത എംഎല്‍എമാരെ പോലീസ് കസ്റ്റഡിയിലാണ് മുന്‍ സര്‍ക്കാറിന്‍റെ കാലത്ത് മുംബൈയില്‍ താമസിപ്പിച്ചിരുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

മുതിര്‍ന്ന ഒരു ബിജെപി മന്ത്രിയുടെ വീട്ടില്‍ നടന്ന യോഗങ്ങള്‍ സംസ്ഥാനത്തെ ജനങ്ങള്‍ കണ്ടതാണ്. ഇപ്പോള്‍ രാജസ്ഥാന്‍ സര്‍ക്കാറിനെ അട്ടിമറിക്കുന്നതിന് വേണ്ടി 500 കോടി ബിജെപി മഹാരാഷ്ട്രയില്‍ നിന്ന് പരിച്ചെടുത്തുവെന്നാണ് വിശ്വാസ്തമായ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച് വിവരമെന്നും കോണ്‍ഗ്രസ് നേതാവ് അവകാശപ്പെടുന്നു.

ഇക്കാര്യം മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അഭ്യന്തര വകുപ്പിനും ഇത് സംബന്ധിച്ച വിവരങ്ങള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വിശദമായി തന്നെ അന്വേഷണം നടത്തുമെന്നാണ് ആഭ്യന്തരമന്ത്രി അറിയിച്ചതെന്നും സച്ചിന്‍ സാവന്ത് അഭിപ്രായപ്പെട്ടു.

അതിനിടെ കോൺഗ്രസ് സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയിലും രാജസ്ഥാന് സമാനമായ രാഷ്ട്രീയ സാഹചര്യം ഉടലെടുക്കുന്നുണ്ടെന്നാണ് ബിജെപിയുടെ അവകാശ വാദം. മഹാവികാസ് അഘാഡി സഖ്യത്തിനുള്ളിലെ ഭിന്നതകൾ സര്‍ക്കാറിന്‍റെ പതനത്തിന് വഴി വെക്കുമെന്ന് ബിജെപി ആരോപിക്കുന്നത്. എന്നാൽ മഹാരാഷ്ട്ര പിടിക്കാമെന്നത് ബിജെപിയുടെ വെറും മോഹമാണെന്ന് കോൺഗ്രസ് പ്രതികരണം.

മാത്രമല്ല കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന നേതാക്കൾ ഉടൻ പാർട്ടിയിലേക്ക് മടങ്ങുമെന്നും കോൺഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നു.കൂറുമാറിയ എം.എല്‍.എമാര്‍ തങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് യശോമതി താക്കൂറാണ് വ്യക്തമാക്കിയത്. ഇവർ എപ്പോഴ്‍ വേണമെങ്കിലും പാർട്ടിയിൽ ചേരുമെന്നും യശോമതി പറഞ്ഞു.

അതേസമയം, രാജസ്ഥാനിലെ രാഷ്ട്രീയ നീക്കങ്ങളില്‍ സച്ചിന്‍ പൈലറ്റിന് താല്‍ക്കാലിക ആശ്വാസം ലഭിച്ചിട്ടുണ്ട്. സച്ചിന്‍ പൈലറ്റിനും അദ്ദേഹത്തിന്‍റെ കൂടെയുള്ള 18 എംഎല്‍എമാര്‍ക്കുമെതിരെ ജൂലൈ 21 വരെ നടപടികളൊന്നും എടുക്കരുതെന്ന് രാജസ്ഥാന്‍ സ്പീക്കര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ജൂലൈ 21 വൈകീട്ട് 5 വരെ തീരുമാനമെടുക്കരുതെന്ന് കോടതി സ്പീക്കറോട് നിര്‍ദ്ദേശിച്ചത്. നിയമസഭയില്‍നിന്നും അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്കെതിരെയുള്ള സച്ചിന്‍ പൈലറ്റും 18 എംഎല്‍.എമാരും സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിയോജിപ്പുകള്‍ പാര്‍ട്ടിയിലെ ആഭ്യന്തരകാര്യമാണെന്നയിരുന്നു പൈലറ്റിന്‍റെ വാദം.

നിയമസഭയ്ക്ക് പുറത്തുനടക്കുന്ന കാര്യങ്ങള്‍ കൂറുമാറ്റ നിരോധന നിയമത്തിന്റെ ലംഘനത്തിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു സച്ചിന്‍ പൈലറ്റിന് വേണ്ടി ഹാജരായ സാല്‍വെ കോടതിയില്‍ പറഞ്ഞത്. ഇപ്പോള്‍ സംഭവിച്ചത് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം വാദിച്ചു.

വസതികളിലും ഹോട്ടല്‍ മുറികളിലും നടന്ന യോഗങ്ങളില്‍ എംഎല്‍എമാര്‍ക്ക് വിപ്പ് ചുമത്താന്‍ സാധിക്കില്ല. നിയമസഭയില്‍ മാത്രമേ വിപ്പിന് നിയമസാധുതയുള്ളു. അതിനാല്‍ പൈലറ്റിനും എംഎല്‍എമാര്‍ക്കും എതിരെ നല്‍കിയ നോട്ടീസ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനു അഭിഷേക് സിങ്വിയായിരുന്നു ഗെലോട്ട് സര്‍ക്കാറിന് വേണ്ടി ഹാജരായത്.

Share this story