84കാരന്റെ പീഡനത്തിന് ഇരയായ പെൺകുട്ടി പ്രസവിച്ചു; ഡിഎൻഎ പരിശോധനക്ക് ഉത്തരവിട്ട് സുപ്രീം കോടതി

84കാരന്റെ പീഡനത്തിന് ഇരയായ പെൺകുട്ടി പ്രസവിച്ചു; ഡിഎൻഎ പരിശോധനക്ക് ഉത്തരവിട്ട് സുപ്രീം കോടതി

ബംഗാളിൽ 84കാരന്റെ പീഡനത്തിന് ഇരയായ പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ സുപ്രീം കോടതി ഡിഎൻഎ പരിശോധനക്ക് ഉത്തരവിട്ടു. നിലവിൽ ജയിലിൽ കഴിയുന്ന വയോധികന്റെ ഡി എൻ എ പരിശോധന നടത്താനാണ് ഉത്തരവ്. ജുലൈ അഞ്ചിനാണ് പെൺകുട്ടി പ്രസവിച്ചത്.

പോക്‌സോ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാൽ തനിക്ക് പ്രത്യുത്പാദന ശേഷിയില്ലെന്നും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തനിക്ക് കഴിയില്ലെന്നത് തന്റെ പ്രായം തന്നെ തെളിവാണെന്നും ഇയാൾ പറയുന്നു. കോൺഗ്രസ് നേതാവ് കൂടിയായ കപിൽ സിബലാണ് ഇയാൾക്ക് വേണ്ടി കോടതിയിൽ ഹാജരായത്.

നിരപരാധിത്വം തെളിയിക്കാൻ ഡി എൻ എ പരിശോധനക്കും തയ്യാറാണെന്ന് 84കാരൻ പറഞ്ഞിരുന്നു. തുടർന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. അതേസമയം പ്രതിക്ക് ലൈംഗിക ശേഷിയില്ലെന്ന് തെളിയിക്കുന്ന തെളിവുകളില്ലെന്നാണ് പോലീസിന്റെ റിപ്പോർട്ട്. നേരത്തെ കൊൽക്കത്ത ഹൈക്കോടതിയിൽ ഇയാൾ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Share this story