രാജസ്ഥാനിൽ അമിത് ഷാ കളത്തിൽ; ഫോൺ ചേർത്തിയതിൽ റിപ്പോർട്ട് തേടി കേന്ദ്രം

രാജസ്ഥാനിൽ അമിത് ഷാ കളത്തിൽ; ഫോൺ ചേർത്തിയതിൽ റിപ്പോർട്ട് തേടി കേന്ദ്രം

രാജസ്ഥാനിൽ ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഗെഹ്ലോട്ട് സർക്കാരിനെ താഴെയിറക്കാൻ കേന്ദ്രമന്ത്രിയും വിമത എല്ലാമാരും ചേർന്ന് ഗൂഡാലോചന നടത്തിയെന്നാണ് കോൺഗ്രസ് ആരോപണം. നേതാക്കൾ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് കോൺഗ്രസ് ഇന്നലെ പുറത്തുവിടുകയും ചെയ്തിരുന്നു..ഇതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയത്.

കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗും വിമത എംഎൽഎമാരായ ബൻവാൽ ശർമ്മയും വിശ്വേന്ദ്രയും സംസാരിക്കുന്ന ഓഡിയോ ടേപ്പാണ് കഴിഞ്ഞ ദിവസം കോൺഗ്രസ് പുറത്തുവിട്ടത്. നടപടിയിൽ സ്പെഷ്യൽ ഓപറേഷൻ ഗ്രൂപ്പ് കേന്ദ്രമന്ത്രിയ്ക്കെതിരെ എഫ്ഐആർ രജിസ്ഥർ ചെയ്തിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട വിമത എംഎൽഎമാരെ കോൺഗ്രസ് സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു.

അതേസമയം ഫോൺ ചോർത്തിയത് നിയമവിരുദ്ധമായിട്ടാണെന്ന് ബിജെപി പറഞ്ഞു. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
ഓഡിയോ ക്ലിപ്പ് കെട്ടിച്ചമച്ചതാണെന്നാണ് ബിജെപി ആരോപിക്കുന്നത്. കേന്ദ്രമന്ത്രിയുടെ ഫോൺ ചോർത്തിയത് ഭരണഘടനാലംഘനമാണെന്നും ബിജെപി പറയുന്നു. ഓഡിയോ ക്ലിപ്പ് ആധികാരികമാണെന്ന് മുഖ്യമന്ത്രി ഗെഹ്ലോട്ട് ഉൾപ്പെടെയുള്ളവർ അവകാശപ്പെടുന്നുണ്ടെങ്കിലും പോലീസ് എഫ്ഐറിൽ അത്തരമൊരു പരാമർശമില്ലെന്ന് ബിജെപി നേതാവ് സംമ്പിത് പാത്ര പറഞ്ഞു.

മാർഗനിർദേശങ്ങൾ പാലിച്ചാണോ നിങ്ങൾ ഫോൺ ചോർത്തിയത്? സർക്കാരിനെ സംരക്ഷിക്കാൻ ഭരണഘടനവിരുദ്ധമായ നടപടികൾ സ്വീകരിച്ചോ? സമ്പിത് പാത്ര ചോദിച്ചു. നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് പിന്നിൽ മുഖ്യമന്ത്രി ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള ഭിന്നതകൾ മാത്രമാണെന്നും സമ്പിത് പാത്ര പറഞ്ഞു.

Share this story