ഇന്ത്യൻ ടീം പരിശീലന ക്യാമ്പ് ദുബൈയിൽ ആരംഭിക്കും; ഐപിഎല്ലും നടത്താൻ ആലോചന

ഇന്ത്യൻ ടീം പരിശീലന ക്യാമ്പ് ദുബൈയിൽ ആരംഭിക്കും; ഐപിഎല്ലും നടത്താൻ ആലോചന

കൊവിഡ് സാഹചര്യത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലന ക്യാമ്പ് ദുബൈയിൽ നടത്താൻ ബിസിസിഐ യോഗത്തിൽ തീരുമാനം. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ക്യാമ്പ് ദുബൈയിലേക്ക് മാറ്റുന്നത്.

കഴിഞ്ഞ ദിവസം ഓൺലൈനായാണ് ബിസിസിയുടെ എപെക്‌സ് കൗൺസിൽ യോഗം ചേർന്നത്. ക്യാമ്പിനായി ദുബൈക്ക് പുറമെ അഹമ്മദാബാദ്, ധരംശാല എന്നീ നഗരങ്ങളും പരിഗണിക്കുന്നുണ്ട്. എന്നാൽ കൊവിഡ് കൂടി വരുന്നതിനാൽ ധരംശാലയും അഹമ്മദാബാദും സുരക്ഷിതമല്ലെന്നാണ് കൂടുതൽ അംഗങ്ങളും നിലപാട് എടുത്തത്.

ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മാറ്റിവെക്കാനുള്ള സാധ്യതയേറെയാണ്. ഓസ്‌ട്രേലിയയിലാണ് ലോകകപ്പ് നടക്കേണ്ടത്. ഇത് മാറ്റിവെക്കുകയാണെങ്കിൽ സെപ്റ്റംബർ-നവംബർ മാസങ്ങളിലായി ഐപിഎൽ നടത്താമെന്ന് ബിസിസിഐ ആലോചിക്കുന്നു. ഇതിനും ദുബൈ തന്നെ വേദിയാകും. മുമ്പ് 2014ലും ദുബൈ ഐപിഎല്ലിന് വേദിയായിരുന്നു.

Share this story