രാജസ്ഥാനിൽ വിശ്വാസ വോട്ടെടുപ്പിന് തയ്യാറെന്ന് കോൺഗ്രസ്; സച്ചിന്റെ വാശിക്ക് വഴങ്ങില്ല

രാജസ്ഥാനിൽ വിശ്വാസ വോട്ടെടുപ്പിന് തയ്യാറെന്ന് കോൺഗ്രസ്; സച്ചിന്റെ വാശിക്ക് വഴങ്ങില്ല

രാജസ്ഥാനിൽ വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് വ്യക്തമാക്കി കോൺഗ്രസ്. സഭ ഈ ആഴ്ച വിളിച്ചു ചേർക്കാനും കോടതി പറയുന്നത് അനുസരിച്ച് തീരുമാനമെടുക്കാനും തയ്യാറാണെന്ന് കോൺഗ്രസ് അറിയിച്ചു. നിലപാട് തിരുത്തിയാൽ മാത്രം സച്ചിൻ പൈലറ്റിനോട് ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി

സച്ചിനെ ഇനി മന്ത്രിസഭയിൽ ഉൾപ്പെടുത്താനാകില്ല. 103 പേരുടെ പിന്തുണ തനിക്കൊപ്പമുണ്ടെന്ന് ഗെഹ്ലോട്ട് അവകാശപ്പെടുന്നു. രണ്ട് എംഎൽഎമാരുള്ള ഭാരതീയ ട്രൈബൽ പാർട്ടിയും ഗെഹ്ലോട്ടിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനം മാത്രമാണ് ഒത്തുതീർപ്പിനുള്ള സാധ്യതയെന്നാണ് സച്ചിൻ പൈലറ്റ് അറിയിച്ചിരിക്കുന്നത്. ഇത് നടക്കാൻ വിദൂര സാധ്യത മാത്രമുള്ളതിനാൽ മറുവശത്ത് ബിജെപിയും നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു

സച്ചിൻ പൈലറ്റിനും വിമത എംഎൽഎമാർക്കുമെതിരെ നടപടിയെടുക്കുന്നത് രാജസ്ഥാൻ ഹൈക്കോടതി ചൊവ്വാഴ്ച വരെ തടഞ്ഞിട്ടുണ്ട്. രാജസ്ഥാൻ സർക്കാർ കേന്ദ്രമന്ത്രിയുടെയും വിമത എംഎൽഎമാരുടെയും ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ കേന്ദ്രം ചീഫ് സെക്രട്ടറിയോട് വിവരം തേടിയിട്ടുണ്ട്. കേന്ദ്രമന്ത്രിയുടെ ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ സിബിഐ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്

Share this story