രാമക്ഷേത്രത്തിന് തറക്കല്ലിടുന്ന മോദിയെ പരിഹസിച്ച് പവാര്‍

രാമക്ഷേത്രത്തിന് തറക്കല്ലിടുന്ന മോദിയെ പരിഹസിച്ച് പവാര്‍

രാമക്ഷേത്രം പണിതാലുടന്‍ കോവിഡ് മാറുമെന്നാണ് ചിലര്‍ കരുതുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് എന്‍ സി പി അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ശരദ് പവാര്‍.

മാരകമായ വൈറസില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുകയെന്നതിനാണ് അവരുടെ മുന്‍ഗണനയെന്നും മോദിയെ പവാര്‍ പരിഹാസത്തോടെ കുറ്റപ്പെടുത്തി.

ആഗസ്ത് അഞ്ചിന് അയോധ്യയിലെത്തി തറക്കല്ലിടുമെന്നാണ് മോദി അറിയിച്ചിരിക്കുന്നത്. രാവിലെ 11നും ഉച്ച്ക്ക് 1.10നും ഇടയില്‍ തറക്കല്ലിടാനാണ് മോദിയുടെ പദ്ധതിയെന്നാണ് വിവരം.

തന്റെ അഭിപ്രായത്തില്‍ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രതിസന്ധി കൊറോണ വൈറസാണെന്നു പറഞ്ഞ പറഞ്ഞ പവാര്‍ അതിനെതിരെ പ്രതിരോധം തീര്‍ക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്നും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അക്കാര്യത്തിലാണ് ശ്രദ്ധ പുലര്‍ത്തേണ്ടതെന്നും ആവശ്യപ്പെട്ടു.

Share this story