നിയമവ്യവസ്ഥ നടപ്പാക്കാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്; വികാസ് ദുബെ കൊലക്കേസിൽ യുപി സർക്കാരിനെതിരെ സുപ്രീം കോടതി

നിയമവ്യവസ്ഥ നടപ്പാക്കാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്; വികാസ് ദുബെ കൊലക്കേസിൽ യുപി സർക്കാരിനെതിരെ സുപ്രീം കോടതി

യുപി കാൺപൂരിൽ എട്ട് പോലീസുകാരെ വെടിവെച്ചു കൊന്ന കേസിലെ പ്രതി വികാസ് ദുബെ ഏറ്റുമുട്ടലിൽ കൊലപ്പെട്ട സംഭവത്തിൽ യുപി സർക്കാരിനെതിരെ സുപ്രീം കോടതി. നിയമവ്യവസ്ഥ നടപ്പാക്കാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്. നിയമം സംരക്ഷിക്കേണ്ടതും നടപ്പാക്കേണ്ടതും സർക്കാരിന്റെ ബാധ്യതയാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പറഞ്ഞു

വികാസ് ദുബെയുടേത് വ്യാജ ഏറ്റുമുട്ടൽ കൊലയാണെന്ന് ആരോപണമുയർന്ന സാഹചര്യത്തിലാണ് കോടതിയുടെ പരാമർശം. വികാസ് ദുബെക്ക് ജാമ്യം അനുവദിച്ച നടപടിയെയും കോടതി ചോദ്യം ചെയ്തു. ഇത്രയും ക്രൂരകൃത്യങ്ങൾ ചെയ്‌തൊരു വ്യക്തി ജാമ്യത്തിലിറങ്ങിയതിൽ അമ്പരപ്പുണ്ട്. ആ വിധിയുമായി ബന്ധപ്പെട്ട വ്യക്തമായ റിപ്പോർട്ട് ആവശ്യമാണെന്നും സുപ്രീം കോടതി പറഞ്ഞു

Share this story