ഓക്‌സ്‌ഫോർഡിന്റെ കൊവിഡ് വാക്‌സിൻ പരീക്ഷണം ഇന്ത്യയിലും നടത്താൻ ശ്രമം; അനുമതി തേടി

ഓക്‌സ്‌ഫോർഡിന്റെ കൊവിഡ് വാക്‌സിൻ പരീക്ഷണം ഇന്ത്യയിലും നടത്താൻ ശ്രമം; അനുമതി തേടി

ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ കൊവിഡ് വാക്‌സിൻ പരീക്ഷണം ഇന്ത്യയിലും നടത്താൻ ശ്രമം. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് പരീക്ഷണ അനുമതി തേടിയിരിക്കുന്നത്. വാക്‌സിൻ വിജയമായാൽ ഇന്ത്യയിലും മിതമായ വിലയിൽ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ

പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് വാക്‌സിൻ ഗവേഷണ സഹകരണത്തിനായി ഓക്‌സ്‌ഫോർഡ് സർവകലാശാലയുമായി കരാർ ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യയിൽ വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്തും. ഇതിനായി ഓക്‌സ്‌ഫോർഡിന്റെ അനുമതി തേടി.

വാക്‌സിൻ വിജയമായാൽ ഇന്ത്യയിൽ വൻതോതിൽ ഉത്പാദിപ്പിക്കാൻ സജ്ജീകരണങ്ങൾ തയ്യാറായിട്ടുണ്ട്. വാക്‌സിൻ താങ്ങാനാകുന്ന വിലയ്ക്ക് ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share this story