മഹാരാഷ്ട്രയില്‍ 10,576 പേര്‍ക്കുകൂടി കോവിഡ്, 280 മരണം

മഹാരാഷ്ട്രയില്‍ 10,576 പേര്‍ക്കുകൂടി കോവിഡ്, 280 മരണം

മഹാരാഷ്ട്രയിൽ ഇന്ന് 10,576 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിക്കുകയും 280 പേർ മരിക്കുകയും ചെയ്തു. 5,552 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇതിനോടകം 3,37,607 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,87,769 പേർ രോഗമുക്തി നേടി. ഇതുവരെ 12,556 പേരാണ് മരിച്ചത്.

അതേസമയം തമിഴ്നാട്ടിൽ ഇന്ന് 5,849 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 74 പേർ മരിക്കുകയും ചെയ്തു. ഇതിനോടകം 1,86,492 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 51,765 എണ്ണം സജീവ കേസുകളാണ്. 1,31,583 പേർ രോഗമുക്തി നേടി. 3,144 പേരാണ് ഇതിനോടകം മരിച്ചത്.

ഡൽഹിയിൽ ഇന്ന് 1,227 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,532 പേർ രോഗമുക്തി നേടി. 29 പേരാണ് ഇന്ന് മരിച്ചത്. ഇതിനോടകം ഡൽഹിയിൽ 1,26,323 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,07,650 പേർ രോഗമുക്തി നേടി. 3,719 പേരാണ് ഇതിനോടകം കോവിഡ് ബാധിച്ച് മരിച്ചത്.

Share this story