കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാൻ പിപിഇ കിറ്റ് ധരിച്ചിറങ്ങി ബംഗളൂരുവിലെ കോൺഗ്രസ് എംപി

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാൻ പിപിഇ കിറ്റ് ധരിച്ചിറങ്ങി ബംഗളൂരുവിലെ കോൺഗ്രസ് എംപി

കൊവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിക്കാൻ ഒപ്പം ചേർന്ന് ബംഗളൂരു റൂറലിലെ കോൺഗ്രസ് എംപി ഡികെ സുരേഷ്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുന്നതിൽ സമൂഹത്തിൽ ഭയം നിലനിൽക്കുന്ന സാഹചര്യത്തിലാണ് തെറ്റായ ധാരണകൾ നീക്കുന്നതിനായി ഇദ്ദേഹം പിപിഇ കിറ്റ് ധരിച്ച് നേരിട്ടിറങ്ങിയത്.

ഞായറാഴ്ച കനകപുരയിൽ മരിച്ച 73കാരനായ നരസിംഹ ഷെട്ടിയുടെ അന്ത്യകർമങ്ങൾ നടത്താനാണ് ഡി കെ സുരേഷ് ആരോഗ്യ പ്രവർത്തകർക്കൊപ്പം ചേർന്നത്. കർണാടകയിൽ കൊവിഡ് രോഗികളുടെ മൃതദേഹം സംസ്‌കരിക്കുന്നത് നിരവധിയിടങ്ങളിൽ തടസ്സപ്പെട്ടിരുന്നു. തുടർന്നാണ് ബോധവത്കരണമെന്ന നിലയിൽ എം പി തന്നെ നേരിട്ട് ഇറങ്ങിയത്.

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാൻ പിപിഇ കിറ്റ് ധരിച്ചിറങ്ങി ബംഗളൂരുവിലെ കോൺഗ്രസ് എംപി

കൊവിഡ് ബാധിച്ച് മരിച്ച ആളുകൾ കാരണം ആർക്കും ഒരു ദോഷവും സംഭവിക്കുന്നില്ല. ഇക്കാര്യത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. അതിനാലാണ് ആളുകൾ പലയിടങ്ങളിലും സംസ്‌കാര ചടങ്ങുകൾ തടസ്സപ്പെടുത്തുന്നത്. തന്റെ നടപടിയിലൂടെ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇദ്ദേഹം പറഞ്ഞു. പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ സഹോദരനാണ് ഡി കെ സുരേഷ്

Share this story