നിയമസഭാ സമ്മേളനം വിളിക്കില്ലെന്ന് ഗവർണർ; എംഎൽഎമാരെ രാജ്ഭവനിൽ എത്തിച്ച് ഗെഹ്ലോട്ട്

നിയമസഭാ സമ്മേളനം വിളിക്കില്ലെന്ന് ഗവർണർ; എംഎൽഎമാരെ രാജ്ഭവനിൽ എത്തിച്ച് ഗെഹ്ലോട്ട്

രാജസ്ഥാനിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു. നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കില്ലെന്ന് ഗവർണർ കൽരാജ് മിശ്ര നിലപാട് സ്വീകരിച്ചതോടെ എംഎൽഎമാരെ രാജ്ഭവന് മുന്നിലെത്തിച്ച് മുഖ്യമന്ത്രി അശോഗ് ഗെഹ്ലോട്ട് തിരിച്ചടിച്ചു. ഗവർണർ വഴങ്ങിയില്ലെങ്കിൽ ജനങ്ങൾ രാജ്ഭവൻ വളയുമെന്നും ഗെഹ്ലോട്ട് മുന്നറിയിപ്പ് നൽകി

രാജ്ഭവന് മുന്നിലെ പുൽത്തകിടിയിൽ ഇരുന്ന് എംഎൽഎമാർ മുദ്രാവാക്യം മുഴക്കി. നിയമസഭാ സമ്മേളനം വിളിച്ച് ചേർക്കണമെന്നാവശ്യപ്പെട്ടായിരുന്നു മുദ്രവാക്യം. ബഹളം കേട്ട് ഇറങ്ങിവന്ന ഗവർണർ നിശബ്ദരായിരിക്കാൻ ഇവരോട് ആവശ്യപ്പെടുകയും ചെയ്തു

ഗെഹ്ലോട്ട് ഗവർണറുമായി പിന്നാലെ കൂടിക്കാഴ്ച നടത്തി. മൂന്ന് ബസുകളിലായാണ് റിസോർട്ടിൽ നിന്നും എംഎൽഎമാരെ രാജ്ഭവനിലെത്തിച്ചത്. 120 പേരുടെ പിന്തുണ തനിക്കുണ്ടെന്നാണ് ഗെഹ്ലോട്ട് അവകാശപ്പെടുന്നത്.

തിങ്കളാഴ്ച സഭാ സമ്മേളനം വിളിക്കണമെന്നും ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്നുമാണ് ഗെഹ്ലോട്ടിന്റെ വാദം. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ ഇതിന് അനുമതി നൽകില്ലെന്ന് ഗവർണറും പറയുന്നു.

Share this story