വിജയം സച്ചിൻ പൈലറ്റിന്; വിമത എംഎൽഎമാർക്കെതിരെ നടപടി പാടില്ലെന്ന് രാജസ്ഥാൻ ഹൈക്കോടതി

വിജയം സച്ചിൻ പൈലറ്റിന്; വിമത എംഎൽഎമാർക്കെതിരെ നടപടി പാടില്ലെന്ന് രാജസ്ഥാൻ ഹൈക്കോടതി

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധികളിൽ സച്ചിൻ പൈലറ്റിന് താത്കാലിക വിജയം. വിമത എംഎൽഎമാർക്കെതിരെ നടപടിയെടുക്കരുതെന്നും തൽസ്ഥിതി തുടരണമെന്നും സ്പീക്കറോട് രാജസ്ഥാൻ ഹൈക്കോടതി നിർദേശിച്ചു. കേസ് വിശദമായി കേൾക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായാണ് നിർദേശം

ഹർജിയിൽ കേന്ദ്രസർക്കാരിനെ കൂടി കക്ഷി ചേർക്കണമെന്ന സച്ചിൻ പൈലറ്റ് ഭാഗത്തിന്റെ അപേക്ഷയും ഹൈക്കോടതി അംഗീകരിച്ചു. ഇതോടെ വിമത എംഎൽഎമാരെ അയോഗ്യരാക്കുന്നത് സംബന്ധിച്ചുള്ള ഹർജിയിൽ വിധി വൈകും.

ഇന്ന് കേസിൽ വിധി പറയാനിരിക്കെയാണ് കേന്ദ്രത്തെ കൂടി കക്ഷി ചേർക്കണമെന്ന് സച്ചിൻ പൈലറ്റ് വിഭാഗം അപേക്ഷ നൽകിയത്. തുടർന്നാണ് കോടതി ഇത് അംഗീകരിച്ചതും നിലവിലെ സ്ഥിതി തുടരാൻ സ്പീക്കറോട് നിർദേശിച്ചതും

വിമത എംഎൽഎമാർക്കെതിരെ വെള്ളിയാഴ്ച വരെ നടപടി പാടില്ലെന്ന് ഹൈക്കോടതി കഴിഞ്ഞാഴ്ച ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സ്പീക്കർ സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാൻ സുപ്രീം കോടതിയും വിസമ്മതിച്ചു

Share this story