തൂക്കിലേറിയാൽ അനുഗ്രഹീതയാകും; ബാബറി മസ്ജിദ് കേസിൽ വിവാദ പരാമർശവുമായി ഉമാഭാരതി

തൂക്കിലേറിയാൽ അനുഗ്രഹീതയാകും; ബാബറി മസ്ജിദ് കേസിൽ വിവാദ പരാമർശവുമായി ഉമാഭാരതി

ബാബറി മസ്ജിദ് കേസില്‍ വിവാദ പ്രസ്‌താവനയുമായി ബി.ജെ.പി നേതാവ് ഉമാഭാരതി. കോടതി വിധിയില്‍ തൂക്കിലേറ്റാന്‍ ഉത്തരവിട്ടാന്‍ താന്‍ അനുഗ്രഹിക്കപ്പെട്ടവാളാകുമെന്നാണ് ഉമാഭാരതിയുടെ പരാമര്‍ശം. തന്റെ വാദം കേള്‍ക്കുന്നതിനായാണ് കോടതി വിളിച്ചത്. എന്താണ് സത്യമെന്ന് താന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. വിധി എന്തായിരിക്കുമെന്നത് തനിക്ക് പ്രശ്നമല്ലെന്നും ഉമാഭാരതി വ്യക്തമാക്കി.

ഈ മാസം ആദ്യം ലഖ്‌നൗവിലെ പ്രത്യേക സി.ബി.ഐ കോടതിയില്‍ ഉമാഭാരതി ഹാജരായിരുന്നു. മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അദ്വാനിയും മുരളി മനോഹർ ജോഷിയും വീഡിയോ കോൺഫറൻസിലൂടെയാണ് കോടതിയിൽ ഹാജരായത്.
മൂന്ന് പേര്‍ക്കെതിരെയും ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

Share this story