കാശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സുരക്ഷാ സൈന്യം വധിച്ചു

കാശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സുരക്ഷാ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ ശ്രീനഗർ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. രൺബീർഗർഗ് മേഖലയിൽ ഇന്ന് രാവിലെയാണ് സംയുക്ത സുരക്ഷാ സൈന്യവും ഭീകരരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ ആരംഭിച്ചത്.

രണ്ട് ഭീകരരെ സൈന്യം വധിച്ചു. പൊലീസും സൈന്യവും ചേർന്ന് സ്ഥലത്ത് സംയുക്ത പരിശോധന നടത്തുന്നതിനിടെ ഭീകരർ ഇവർക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. തുടർന്ന് ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം.

Share this story