തമന്നക്കും ലാവണ്യക്കുമെതിരെ വ്യാജപ്രചരണം: യുവാവ് അറസ്റ്റില്‍

തമന്നക്കും ലാവണ്യക്കുമെതിരെ വ്യാജപ്രചരണം: യുവാവ് അറസ്റ്റില്‍

പ്രശസ്ത തെന്നിന്ത്യന്‍ സിനിമാ നടികളായ തമന്ന ഭാട്ടിയ കാമുകിയാണെന്നും ലാവണ്യ ത്രിപാഠി ഭാര്യാണെന്നും അവകാശപ്പെട്ട് സാമൂഹിക മാധ്യങ്ങളിലൂടെ പ്രചാരണം നടത്തിയ യുവാവ് അറസ്റ്റില്‍. ലാവണ്യയെ താന്‍ മൂന്നു തവണ ഗര്‍ഭിണിയാക്കിയെന്നും അബോര്‍ഷനിലൂടെ കുട്ടിയെ ഒഴിവാക്കിയെന്നും ഇയാള്‍ പ്രചരിപ്പിച്ചു.

ഒടുവില്‍ ലവണ്യയുടെ പരാതി പ്രകാരം പോലീസ് ഇയാളെ അറസ്റ്റു ചെയ്തു.

തെലുങ്ക് യുട്യൂബറായ ശ്രീരാമോജു സുനിഷിതിനെയാണ് ലാവണ്യയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

മുന്‍പ് സുജീത്ത് സംവിധാനം ചെയ്ത പ്രഭാസ് ചിത്രം സാഹോയില്‍ താനായിരുന്നു നായകന്‍ ആകേണ്ടിയിരുന്നത് എന്നും എന്നാല്‍ പ്രഭാസ് തന്റെ സ്വാധീനം ഉപയോഗിച്ച് വേഷം തട്ടിയെടുത്തുവെന്നും ഇയാള്‍ ആരോപിച്ചിരുന്നു.

Share this story